Then We revealed to you, [O Muhammad], to follow the religion of Abraham, inclining toward truth; and he was not of those who associate with Allah. (An-Nahl [16] : 123)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിന്നീട് നിനക്കു നാം ബോധനം നല്കി, ഏറ്റം ചൊവ്വായപാതയില്‍ നിലയുറപ്പിച്ച ഇബ്റാഹീമിന്റെ മാര്‍ഗം പിന്തുടരണമെന്ന്. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല. (അന്നഹ്ല് [16] : 123)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പിന്നീട്, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്നവനായിരുന്ന ഇബ്റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരണം എന്ന് നിനക്ക് ഇതാ നാം ബോധനം നല്കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.[1]
[1] അറേബ്യയിലെ ബഹുദൈവാരാധകര്‍ ഇബ്രാഹീം നബി(عليه السلام)യുടെ പാരമ്പര്യം അവകാശപ്പെട്ടിരുന്നതുകൊണ്ടാണ് ഈ കാര്യം ആവര്‍ത്തിച്ചു പറയുന്നത്.
2 Mokhtasar Malayalam
ശേഷം -അല്ലാഹുവിൻ്റെ റസൂലേ!- ഏകദൈവാരാധനയിലും ബഹുദൈവാരാധകരിൽ നിന്ന് അകൽച്ച പ്രഖ്യാപിക്കുന്നതിലും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിലും അല്ലാഹുവിൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുന്നതിലും മറ്റെല്ലാ മതങ്ങളിൽ നിന്ന് വിട്ടുനിന്നു കൊണ്ട് ഇസ്ലാമിലേക്ക് ചാഞ്ഞു നിലകൊള്ളുന്നതിലും ഇബ്രാഹീമിൻ്റെ മാർഗം പിന്തുടരണമെന്ന് നാം താങ്കൾക്ക് സന്ദേശം നൽകിയിരിക്കുന്നു. ബഹുദൈവാരാധകർ ജൽപ്പിക്കുന്നത് പോലെ അദ്ദേഹം ഒരിക്കലും അവരുടെ കൂട്ടത്തിൽ പെട്ടയാളായിരുന്നില്ല. മറിച്ച് അല്ലാഹുവിനെ ഏകനാക്കുന്ന (അവനെ മാത്രം ആരാധിക്കുന്ന വ്യക്തിയായിരുന്നു) അദ്ദേഹം.