Indeed, Allah orders justice and good conduct and giving [help] to relatives and forbids immorality and bad conduct and oppression. He admonishes you that perhaps you will be reminded. (An-Nahl [16] : 90)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നീതിപാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബ ബന്ധമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്പിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു. അവന് നിങ്ങളെ ഉപദേശിക്കുകയാണ്. നിങ്ങള്‍ കാര്യം മനസ്സിലാക്കാന്‍. (അന്നഹ്ല് [16] : 90)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും അല്ലാഹു കല്പിക്കുന്നത് നീതി പാലിക്കുവാനും നന്മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്കുവാനുമാണ് . അവന് വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്.[1] നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന് നിങ്ങള്‍ക്കു ഉപദേശം നല്കുന്നു.
[1] ന്യായമായ ഏത് കാര്യവും ഇസ്ലാം പ്രോല്‍സാഹിപ്പിക്കുന്നു. അന്യായമായ ഏത് കാര്യവും വിലക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇസ്ലാമിൻ്റെ അദ്ധ്യാപനങ്ങള്‍ നല്ല മനുഷ്യര്‍ക്ക് ഒരിക്കലും അസ്വീകാര്യമാവില്ല.
2 Mokhtasar Malayalam
തീർച്ചയായും അല്ലാഹു കൽപ്പിക്കുന്നത് അടിമകൾ നീതി പാലിക്കാനാണ്; അല്ലാഹുവിനോടുള്ള ബാധ്യതകളും സൃഷ്ടികളോടുള്ള ബാധ്യതകളും അവർ നിറവേറ്റട്ടെ. വിധികൽപ്പിക്കുമ്പോൾ ആരെയും മറ്റൊരാൾക്ക് മേൽ അവർ പരിഗണിക്കാതിരിക്കട്ടെ; അർഹമായ വല്ല പരിഗണനയും ഉണ്ടെങ്കിലല്ലാതെ. നന്മ ചെയ്യുവാനും അല്ലാഹു കൽപ്പിക്കുന്നു; നിർബന്ധമല്ലെങ്കിലും ഐഛികമായി ചെയ്യാവുന്ന സുന്നത്തായ ദാനദർമ്മങ്ങൾ, അതിക്രമിക്ക് പൊറുത്തു കൊടുക്കുക പോലുള്ള കാര്യങ്ങൾ അവർ ചെയ്യട്ടെ. കുടുംബബന്ധമുള്ളവർക്ക് അവർക്ക് ആവശ്യമുള്ളത് നൽകാനും അല്ലാഹു കൽപ്പിക്കുന്നു. മ്ലേഛമായതിൽ എല്ലാ കാര്യവും അവൻ വിലക്കുന്നു; ചീത്തവാക്കുകൾ പറയുന്നതും, വ്യഭിചാരം പോലുള്ള മ്ലേഛവൃത്തികൾ ചെയ്യുന്നതുമെല്ലാം അവൻ വിലക്കുന്നു. മതപരമായി തിന്മയാകുന്ന കാര്യങ്ങളിൽ നിന്നും അല്ലാഹു വിലക്കുന്നു; എല്ലാ തിന്മകളും അതിൽ പെടും. അതിക്രമവും, ജനങ്ങൾക്ക് മേൽ അഹങ്കാരം നടിക്കുന്നതും അല്ലാഹു വിരോധിക്കുന്നു. ഈ ആയത്തിൽ അല്ലാഹു നിങ്ങളോട് കൽപ്പിക്കുകയും, നിങ്ങളോട് വിലക്കുകയും ചെയ്ത കാര്യങ്ങളിലൂടെ അവൻ നിങ്ങളെ ഉപദേശിക്കുന്നു; അവയിൽ നിന്ന് നിങ്ങൾ ഗുണപാഠമുൾക്കൊള്ളുന്നതിനത്രെ അത്.