1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അലിഫ് ലാം മീം.
2 Mokhtasar Malayalam
ഖുർആനിലെ ചില സൂറത്തുകൾ ആരംഭിച്ചിട്ടുള്ള അക്ഷരങ്ങളിൽ പെട്ടതാണ് {الم} എന്നത്. ( ...أ، ب، ت) എന്നിങ്ങനെ ഒറ്റയായി വന്നാൽ സ്വയം അർത്ഥമില്ലാത്ത അക്ഷരമാലയിലെ അക്ഷരങ്ങളാണവ. എന്നാൽ ഖുർആനിൽ അവ പരാമർശിക്കപ്പെട്ടതിൽ ചില ലക്ഷ്യങ്ങളും ഉദ്ദേശങ്ങളുമുണ്ട്. കാരണം യുക്തിയില്ലാത്ത ഒന്നും തന്നെ ഖുർആനിലില്ല. അതിൻറെ പ്രധാന ലക്ഷ്യങ്ങളിൽ പെട്ടതാണ്: അറബികൾക്ക് സുപരിചിതമായതും അവർ സംസാരിക്കുന്നതുമായ ഈ അക്ഷരങ്ങൾ തന്നെ കൂടിച്ചേർന്നുണ്ടായ ഖുർആൻ കൊണ്ട്, അതുപോലൊന്ന് കൊണ്ടുവരാൻ അവരെ വെല്ലുവിളിക്കുക എന്നത്. അത് കൊണ്ടാണ് അധികവും, ഇത്തരം അക്ഷരങ്ങൾക്ക് ശേഷം ഖുർആനിനെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും പരാമർശിക്കപെടുന്നത് . ഈ സൂറത്തിലും അങ്ങനെത്തന്നെ.