അതു ചരിഞ്ഞുപോകുമെന്നതിനാൽ (മറിഞ്ഞുപോകാതിരിക്കുന്നതിനു)
bikum
بِكُمْ
with you
നിങ്ങളെയും കൊണ്ടു
wabatha fīhā
وَبَثَّ فِيهَا
and He dispersed in it
അതിൽ പരത്തുക (വിതരണം ചെയ്യുക) യും ചെയ്തു
min kulli dābbatin
مِن كُلِّ دَآبَّةٍۚ
from every creature
എല്ലാ ജന്തുക്കളെയും, ജന്തുക്കളിൽനിന്നും
wa-anzalnā
وَأَنزَلْنَا
And We sent down
നാം ഇറക്കുകയും ചെയ്‌തു
mina l-samāi
مِنَ ٱلسَّمَآءِ
from the sky
ആകാശത്തുനിന്നു
māan
مَآءً
water
വെള്ളം, ജലം
fa-anbatnā
فَأَنۢبَتْنَا
then We caused to grow
എന്നിട്ടു നാം മുളപ്പിച്ചു, ഉൽപാദിപ്പിച്ചു
fīhā
فِيهَا
therein
അതിൽ
min kulli zawjin
مِن كُلِّ زَوْجٍ
of every kind
എല്ലാ ഇണകളെയും, ഇണകളിൽനിന്നും
karīmin
كَرِيمٍ
noble
മാന്യമായ, വിശേഷപ്പെട്ട
Khalaqas samaawaati bi ghairi 'amadin tarawnahaa wa alqaa fil ardi rawaasiya an tameeda bikum wa bassa feehaa min kulli daaabbah; wa anzalnaa minas samaaa'i maaa'an fa ambatnaa feeha min kulli zawjin kareem (Luq̈mān 31:10)
He created the heavens without pillars that you see and has cast into the earth firmly set mountains, lest it should shift with you, and dispersed therein from every creature. And We sent down rain from the sky and made grow therein [plants] of every noble kind. (Luqman [31] : 10)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ക്കു കാണാന്‍ കഴിയുന്ന തൂണുകളൊന്നുമില്ലാതെ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു. ഭൂമിയില്‍ ഊന്നിയുറച്ച പര്‍വതങ്ങളുണ്ടാക്കി. ഭൂമി നിങ്ങളെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. അതിലവന്‍ സകലയിനം ജീവജാലങ്ങളെയും വ്യാപിപ്പിച്ചു. മാനത്തുനിന്നു മഴ പെയ്യിച്ചു. അതുവഴി ഭൂമിയില്‍ നാം സകലയിനം മികച്ച സസ്യങ്ങളേയും മുളപ്പിച്ചു. (ലുഖ്മാന്‍ [31] : 10)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്ത് നിന്ന് നാം വെള്ളം ചൊരിയുകയും, എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു.
2 Mokhtasar Malayalam
അല്ലാഹു ആകാശങ്ങളെ തൂണുകളൊന്നുമില്ലാതെ ഉയരത്തിൽ സൃഷ്ടിച്ചിരിക്കുന്നു. ഭൂമിയിൽ ഉറച്ചു നിൽക്കുന്ന പർവ്വതങ്ങൾ അവൻ നാട്ടുകയും ചെയ്തിരിക്കുന്നു; ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനാണത്. ഭൂമിക്ക് മുകളിൽ വ്യത്യസ്തങ്ങളായ ജീവജാലങ്ങളെ അവൻ വിന്യസിക്കുകയും ചെയ്തിരിക്കുന്നു. ആകാശത്ത് നിന്ന് നാം മഴവെള്ളം വർഷിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ ഭൂമിയിൽ മനോഹരദൃശ്യമേകുന്ന എല്ലാ ഇനം (ചെടികളും) നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു; മനുഷ്യരും ജന്തുക്കളും അതിൽ നിന്ന് ഉപകാരമെടുക്കുകയും ചെയ്യുന്നു.