Indeed, those who have said, "Our Lord is Allah" and then remained on a right course – the angels will descend upon them, [saying], "Do not fear and do not grieve but receive good tidings of Paradise, which you were promised. (Fussilat [41] : 30)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
'ഞങ്ങളുടെ നാഥന് അല്ലാഹുവാണെ'ന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നില്‍ക്കുകയും ചെയ്തവരുടെ അടുത്ത് തീര്‍ച്ചയായും മലക്കുകളിറങ്ങിവന്ന് ഇങ്ങനെ പറയും: ''നിങ്ങള്‍ ഭയപ്പെടേണ്ട. ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക. (ഹാമീം അസ്സജദ [41] : 30)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്:[1] നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം നല്കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞു കൊള്ളുക.
ഞങ്ങളുടെ രക്ഷിതാവ് അല്ലാഹു മാത്രമാണ്; മറ്റൊരു രക്ഷിതാവും ഞങ്ങൾക്കില്ലെന്ന് പറയുകയും, ശേഷം അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിക്കുന്നതിലും, അവൻ വിലക്കിയവ ഉപേക്ഷിക്കുന്നതിലും (സ്ഥൈര്യതയോടെ) നേരെ നിലകൊള്ളുകയും ചെയ്തവർ; അവരുടെ മരണവേളയിൽ മലക്കുകൾ അവരുടെ മേൽ ഇറങ്ങും. അവർ (മലക്കുകൾ) പറയും: മരണത്തെയോ, അതിന് ശേഷം സംഭവിക്കുന്നതെന്തെന്നോ നിങ്ങൾ ഭയക്കേണ്ടതില്ല! ഇഹലോകത്ത് ബാക്കി വെച്ചു പോകുന്നതിനെ കുറിച്ചുള്ള ദുഃഖവും വേണ്ട. നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടു കൊണ്ടിരുന്ന സ്വർഗം മുഖേന സന്തോഷിച്ചു കൊള്ളുക. നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തതിനുള്ള (പ്രതിഫലമാണത്).