ബുദ്ധി കൊടുക്കുന്നില്ല, ഗ്രഹിക്കുന്നില്ല, ചിന്തിക്കുന്നില്ല
Maa ja'alal laahu mim baheeratinw wa laa saaa'ibatinw wa laa waseelatinw wa laa haaminw wa laakinnal lazeena kafaroo yaftaroona 'alallaahil kazib; wa aksaruhum laa ya'qiloon (al-Māʾidah 5:103)
Allah has not appointed [such innovations as] bahirah or sa’ibah or wasilah or ham. But those who disbelieve invent falsehood about Allah, and most of them do not reason. (Al-Ma'idah [5] : 103)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ബഹീറ, സാഇബ, വസ്വീല, ഹാം എന്നിങ്ങനെയൊന്നും അല്ലാഹു നിശ്ചയിച്ചിട്ടില്ല. എന്നാല്‍, സത്യനിഷേധികള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയായിരുന്നു. അവരിലേറെ പേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല. (അല്‍മാഇദ [5] : 103)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ബഹീറഃ, സാഇബഃ, വസ്വീലഃ, ഹാം[1] എന്നീ നേര്‍ച്ചമൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷെ, സത്യനിഷേധികള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയാണ്. അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.
[1] ഒരു ഒട്ടകം അഞ്ച് തവണ പ്രസവിച്ചു കഴിഞ്ഞാല്‍ അറബികള്‍ അതിനെ ദൈവങ്ങള്‍ക്കായി ഉഴിഞ്ഞിടുകയും അതിൻ്റെ കാത് കീറി അടയാളം വെക്കുകയും ചെയ്യുമായിരുന്നു. അതിനാണ് 'ബഹീറഃ' എന്ന് പറയുന്നത്. ആഗ്രഹസഫലീകരണത്തിനായി ദൈവങ്ങള്‍ക്ക് നേര്‍ച്ചയാക്കുകയും, എന്നിട്ട് യഥേഷ്ടം മേഞ്ഞുനടക്കാന്‍ വിടുകയും ചെയ്തിരുന്ന ഒട്ടകത്തിനാണ് 'സാഇബഃ' എന്ന് പറയുന്നത്. ഒരു ആടിന് ആദ്യ പ്രസവത്തില്‍ ആണും പെണ്ണുമായി രണ്ടു കുട്ടികള്‍ ഉണ്ടായാല്‍ അറബികള്‍ ആ ആടിനെ 'വസ്വീലഃ' എന്ന പേരില്‍ നേര്‍ച്ചയാക്കുമായിരുന്നു. ഒരു നിശ്ചിത പ്രായമുളള ഒട്ടകക്കൂറ്റനായിരുന്നു 'ഹാം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നേര്‍ച്ച മൃഗം.
2 Mokhtasar Malayalam
അല്ലാഹു കന്നുകാലികളെ അനുവദിച്ചിരിക്കുന്നു. (മക്കയിലെ) വിഗ്രഹാരാധകർ തങ്ങളുടെ വിഗ്രഹങ്ങൾക്ക് വേണ്ടി സ്വയം നിഷിദ്ധമാക്കിയവയെ ഒന്നും അല്ലാഹു നിഷിദ്ധമാക്കിയിട്ടില്ല. (അവർ അപ്രകാരം സ്വയം നിഷിദ്ധമാക്കിയവയാണ്) ഒരു നിശ്ചിത എണ്ണം ഒട്ടകകുട്ടികളെ പ്രസവിച്ചു കഴിഞ്ഞാൽ ചെവി മുറിച്ചു നീക്കപ്പെട്ടിരുന്ന 'ബഹീറഃ'യും, ഒരു നിശ്ചിത പ്രായമെത്തിയാൽ വിഗ്രഹത്തിനായി ഒഴിച്ചിടപ്പെട്ടിരുന്ന ഒട്ടകമായ 'സാഇബഃ'യും, തുടർച്ചയായി പെണ്ണൊട്ടകങ്ങളെ പ്രസവിക്കുന്ന 'വസ്വീലഃ'യുമെല്ലാം. 'ഹാമി' എന്നതും അതിൽപെട്ടതാണ്. പെണ്ണൊട്ടകങ്ങളുമായി ഇണചേരാൻ നിശ്ചയിക്കപ്പെട്ട ആണൊട്ടകത്തിൽ നിന്ന് നിശ്ചിത എണ്ണം കുഞ്ഞുങ്ങളെ ലഭിച്ചുകഴിഞ്ഞാൽ മാറ്റിവെക്കുന്നതാണ് 'ഹാമി.' (ഇവയെ ഒന്നും അല്ലാഹു നിഷിദ്ധമാക്കിയിട്ടില്ല). എന്നാൽ ഇവയെ അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്ന് (അല്ലാഹുവിനെ) നിഷേധിച്ചവർ അല്ലാഹുവിൻ്റെ മേൽ കള്ളമായും കെട്ടിച്ചമച്ചു കൊണ്ടും ആരോപിച്ചത് മാത്രമാകുന്നു. (അല്ലാഹുവിനെ) നിഷേധിക്കുന്നവരിൽ ബഹുഭൂരിപക്ഷവും സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കുന്നില്ല. അനുവദനീയവും നിഷിദ്ധവും തമ്മിലും അവർ വേർതിരിച്ചു മനസ്സിലാക്കുന്നില്ല.