O you who have believed, upon you is [responsibility for] yourselves. Those who have gone astray will not harm you when you have been guided. To Allah is your return all together; then He will inform you of what you used to do. (Al-Ma'idah [5] : 105)
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങളുടെ സ്വന്തത്തെ നന്നാക്കുന്ന കാര്യങ്ങൾ നിങ്ങൾ മുറുകെ പിടിക്കുക. നിങ്ങൾ സന്മാർഗം പ്രാപിച്ചിട്ടുണ്ടെങ്കിൽ ജനങ്ങളുടെ കൂട്ടത്തിൽ വഴിപിഴക്കുകയും നിങ്ങളുടെ (സത്യത്തിലേക്കുള്ള) ക്ഷണത്തിന് ഉത്തരം നൽകാതിരിക്കുകയും ചെയ്തവർ നിങ്ങൾക്ക് യാതൊരു ഉപദ്രവവും വരുത്തുന്നതല്ല. നിങ്ങൾ സന്മാർഗം പ്രാപിച്ചിരിക്കുന്നു എന്നതിൻ്റെ (അടയാളത്തിൽ പെട്ടതാണ്) നിങ്ങൾ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹുവിൻ്റെ അടുക്കലേക്ക് മാത്രമാകുന്നു നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ഇഹലോകത്തായിരിക്കെ ചെയ്തു കൊണ്ടിരുന്നതിനെ കുറിച്ചെല്ലാം അപ്പോൾ അല്ലാഹു നിങ്ങളെ അറിയിക്കുന്നതാണ്. അവക്കെല്ലാം അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.