Skip to main content

وَهُوَ الَّذِيْ خَلَقَ السَّمٰوٰتِ وَالْاَرْضَ بِالْحَقِّۗ وَيَوْمَ يَقُوْلُ كُنْ فَيَكُوْنُۚ قَوْلُهُ الْحَقُّۗ وَلَهُ الْمُلْكُ يَوْمَ يُنْفَخُ فِى الصُّوْرِۗ عٰلِمُ الْغَيْبِ وَالشَّهَادَةِ وَهُوَ الْحَكِيْمُ الْخَبِيْرُ   ( الأنعام: ٧٣ )

wahuwa alladhī
وَهُوَ ٱلَّذِى
And (it is) He Who
അവന്‍ തന്നെയാണ് യാതൊരുവനും
khalaqa
خَلَقَ
created
അവന്‍ സൃഷ്ടിച്ചു
l-samāwāti
ٱلسَّمَٰوَٰتِ
the heavens
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
and the earth
ഭൂമിയെയും
bil-ḥaqi
بِٱلْحَقِّۖ
in truth
യഥാര്‍ത്ഥപ്രകാരം, മുറയനുസരിച്ചു
wayawma yaqūlu
وَيَوْمَ يَقُولُ
And (the) Day He says
അവന്‍ പറയുന്ന ദിവസം
kun
كُن
"Be"
ഉണ്ടാകുക, ഉണ്ടാവണം (എന്നു)
fayakūnu
فَيَكُونُۚ
and it is
അപ്പോള്‍ (അതു) ഉണ്ടാകുന്നു
qawluhu
قَوْلُهُ
His word
അവന്റെ വാക്കു, അവന്‍ പറയുന്നത്
l-ḥaqu
ٱلْحَقُّۚ
(is) the truth
യഥാര്‍ത്ഥ (സത്യ - കാര്യമാണു)
walahu l-mul'ku
وَلَهُ ٱلْمُلْكُ
And for Him (is) the Dominion
അവനുതന്നെയാണു രാജാധിപത്യവും
yawma yunfakhu
يَوْمَ يُنفَخُ
(on the) Day will be blown
ഊതപ്പെടുന്ന ദിവസം
fī l-ṣūri
فِى ٱلصُّورِۚ
in the trumpet
കാഹളത്തില്‍, കൊമ്പില്‍
ʿālimu l-ghaybi
عَٰلِمُ ٱلْغَيْبِ
(He is) All-Knower (of) the unseen
അദൃശ്യത്തെ അറിയുന്നവനാണു
wal-shahādati
وَٱلشَّهَٰدَةِۚ
and the seen
ദൃശ്യത്തെയും
wahuwa l-ḥakīmu
وَهُوَ ٱلْحَكِيمُ
And He (is) the All-Wise
അവനത്രെ അഗാജ്ഞനും, യുക്തിമാനും
l-khabīru
ٱلْخَبِيرُ
the All-Aware
സൂക്ഷ്മജ്ഞന്‍

Wa an Huwal lazee khalaqas samaawaati wal arda bilhaqq; wa Yawma yaqoolu kun fa yakoon; Qawluhul haqq; wa lahul mulku Yawma yunfakhu fis Soor; 'Aalimul Ghaibi wash shahaadah; wa Huwal Hakeemul Khabeer (al-ʾAnʿām 6:73)

English Sahih:

And it is He who created the heavens and earth in truth. And the day [i.e., whenever] He says, "Be," and it is, His word is the truth. And His is the dominion [on] the Day the Horn is blown. [He is] Knower of the unseen and the witnessed; and He is the Wise, the Aware. (Al-An'am [6] : 73)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവനാണ് ആകാശഭൂമികളെ യാഥാര്‍ഥ്യ നിഷ്ഠമായി സൃഷ്ടിച്ചവന്‍. അവന്‍ 'ഉണ്ടാവുക' എന്നു പറയുംനാള്‍ അതു സംഭവിക്കുക തന്നെ ചെയ്യും. അവന്റെ വചനം സത്യമാകുന്നു. കാഹളത്തില്‍ ഊതുംനാള്‍ സര്‍വാധിപത്യം അവനുമാത്രമായിരിക്കും. മറഞ്ഞതും തെളിഞ്ഞതും നന്നായറിയുന്നവനാണവന്‍. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞനുമാണ്. (അല്‍അന്‍ആം [6] : 73)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവനത്രെ ആകാശങ്ങളും ഭൂമിയും മുറപ്രകാരം സൃഷ്ടിച്ചവന്‍. അവന്‍ 'ഉണ്ടാകൂ' എന്നു പറയുന്ന ദിവസം അതുണ്ടാകുകതന്നെ ചെയ്യുന്നു. അവന്‍റെ വചനം സത്യമാകുന്നു. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം[1] അവന്ന് മാത്രമാകുന്നു ആധിപത്യം. അദൃശ്യവും ദൃശ്യവും അറിയുന്നവനാണവന്‍. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞാനമുള്ളവനുമത്രെ.

[1] അന്ത്യദിനത്തിലും, ഉയിര്‍ത്തെഴുനേല്‍പിന്‍റെ നാളിലും കാഹളത്തില്‍ ഊതുന്നതാണെന്ന് വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നു. എന്നാല്‍ കാഹളത്തിന്‍റെ ആകൃതിയെപ്പറ്റിയോ ഊത്തിന്‍റെ സ്വഭാവത്തെപ്പറ്റിയോ നമുക്ക് അറിഞ്ഞു കൂടാ. അദൃശ്യജ്ഞാനത്തില്‍ നിന്ന് പ്രവാചകന്മാര്‍ മുഖേന അറിയിക്കപ്പെട്ടതില്‍ കവിഞ്ഞൊന്നും അറിയാന്‍ നമുക്കാവില്ല.