നിശ്ചയമായും നിങ്ങളുടെ ഇണകളിലുണ്ട്, ഭാര്യമാരുടെ കൂട്ടത്തിലുണ്ട്
wa-awlādikum
وَأَوْلَٰدِكُمْ
and your children
നിങ്ങളുടെ മക്കളിലും
ʿaduwwan
عَدُوًّا
(are) enemies
ഒരു (തരം) ശത്രു, ചില ശത്രുക്കള്‍
lakum
لَّكُمْ
to you
നിങ്ങൾക്കു
fa-iḥ'dharūhum
فَٱحْذَرُوهُمْۚ
so beware of them
അതുകൊണ്ടു അവരെ സൂക്ഷിക്കുവിന്‍, ജാഗ്രത വെക്കുക
wa-in taʿfū
وَإِن تَعْفُوا۟
But if you pardon
നിങ്ങള്‍ മാപ്പുനല്കുന്ന പക്ഷം
wataṣfaḥū
وَتَصْفَحُوا۟
and overlook
വിട്ടുകൊടുക്കുകയും
wataghfirū
وَتَغْفِرُوا۟
and forgive
നിങ്ങള്‍ പൊറുത്തുകൊടുക്കുകയും
fa-inna l-laha
فَإِنَّ ٱللَّهَ
then indeed Allah
എന്നാല്‍ അല്ലാഹു
ghafūrun
غَفُورٌ
(is) Oft-Forgiving
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
Most Merciful
കരുണാനിധിയാണ്
Yaaa ayyuhal lazeena aamanooo inna min azwaaji kum wa awlaadikum 'aduwwal lakum fahzaroohum; wa in ta'foo wa tasfahoo wa taghfiroo fa innal laaha ghafoorur Raheem (at-Taghābun 64:14)
O you who have believed, indeed, among your spouses and your children are enemies to you, so beware of them. But if you pardon and overlook and forgive – then indeed, Allah is Forgiving and Merciful. (At-Taghabun [64] : 14)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നിങ്ങളുടെ ഭാര്യമാരിലും മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അതിനാല്‍ അവരെ സൂക്ഷിക്കുക. എന്നാല്‍ നിങ്ങള്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തു കൊടുക്കുകയുമാണെങ്കില്‍, തീര്‍ച്ചയായും അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. (അത്തഗാബുന്‍ [64] : 14)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! തീർച്ചയായും നിങ്ങളുടെ ഭാര്യമാരിലും സന്താനങ്ങളിലും നിങ്ങൾക്ക് ശത്രുക്കളുണ്ട്; അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്നും അവൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിൽ നിന്നും നിങ്ങളെ അവർ അശ്രദ്ധയിലാക്കുകയും, പിന്തിരിപ്പിക്കുകയും ചെയ്യും എന്നതു കൊണ്ടാണത്. അതിനാൽ അവർ നിങ്ങളെ സ്വാധീനിക്കുന്നത് നിങ്ങൾ കരുതിയിരിക്കുക. അവരുടെ അബദ്ധങ്ങൾ നിങ്ങൾ പൊറുത്തു കൊടുക്കുകയും, അത് അവഗണിക്കുകയും, മറച്ചു പിടിക്കുകയുമാണെങ്കിൽ അല്ലാഹു നിങ്ങളുടെ തെറ്റുകൾ പൊറുത്തു തരികയും, നിങ്ങളോട് കരുണ കാണിക്കുകയും ചെയ്യുന്നതാണ്. കാരണം പ്രതിഫലം പ്രവർത്തനങ്ങളുടെ രൂപമനുസരിച്ചായിരിക്കും.