And We made an appointment with Moses for thirty nights and perfected them by [the addition of] ten; so the term of his Lord was completed as forty nights. And Moses said to his brother Aaron, "Take my place among my people, do right [by them], and do not follow the way of the corrupters." (Al-A'raf [7] : 142)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മൂസാക്ക് നാം മുപ്പത് രാവുകള്‍ നിശ്ചയിച്ചുകൊടുത്തു. പിന്നീട് പത്തുകൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കി. അങ്ങനെ തന്റെ നാഥന് നിശ്ചയിച്ച നാല്പത് നാള് തികഞ്ഞു. മൂസാ തന്റെ സഹോദരന് ഹാറൂനോട് പറഞ്ഞു: ''എനിക്കു പിറകെ നീ എന്റെ ജനത്തിന് എന്റെ പ്രതിനിധിയാവണം. നല്ല നിലയില്‍ വര്‍ത്തിക്കണം. കുഴപ്പക്കാരുടെ വഴിയെ പോകരുത്.'' (അല്‍അഅ്റാഫ് [7] : 142)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മൂസായ്ക്ക് നാം മുപ്പത് രാത്രി നിശ്ചയിച്ച് കൊടുക്കുകയും, പത്ത് കൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് നിശ്ചയിച്ച നാല്പത് രാത്രിയുടെ സമയപരിധി പൂര്‍ത്തിയായി. മൂസാ തന്റെ സഹോദരനായ ഹാറൂനോട് പറഞ്ഞു: (ഞാൻ പോയാൽ) എന്റെ ജനതയില്‍ നീ എന്റെ പ്രതിനിധിയായി നിൽക്കുക. നീ നല്ലത് പ്രവര്‍ത്തിക്കുകയും, കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക.
2 Mokhtasar Malayalam
അല്ലാഹു മൂസായുമായുള്ള രഹസ്യസംഭാഷണത്തിനായി മുപ്പത് രാത്രികൾ നിശ്ചയിച്ചു നൽകി. ശേഷം പത്ത് (രാത്രികൾ) കൂടി വർദ്ധിപ്പിച്ചു നൽകി. അങ്ങനെ അത് നാൽപ്പത് രാത്രികളായി. തൻ്റെ രക്ഷിതാവുമായി രഹസ്യസംഭാഷണത്തിന് പുറപ്പെടുന്നതിന് മുൻപായി മൂസാ തൻ്റെ സഹോദരൻ ഹാറൂനിനോട് പറഞ്ഞു: ഹാറൂൻ! എൻ്റെ പിൻഗാമിയായി എൻ്റെ ജനതയിൽ നീ നിലകൊള്ളുക. നയപരമായും സൗമ്യത പുലർത്തിയും അവരുടെ കാര്യം നീ ശരിയാക്കുകയും ചെയ്യുക. തിന്മകൾ ചെയ്തു കൂട്ടിക്കൊണ്ട് കുഴപ്പമുണ്ടാക്കുന്നവരുടെ മാർഗത്തിൽ നീ പ്രവേശിക്കരുത്. ധിക്കാരികൾക്ക് നീ ഒരു സഹായിയായി മാറുകയും ചെയ്യരുത്.