It is not for the polytheists to maintain the mosques of Allah [while] witnessing against themselves with disbelief. [For] those, their deeds have become worthless, and in the Fire they will abide eternally. (At-Tawbah [9] : 17)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ബഹുദൈവ വിശ്വാസികള്‍ സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിരിക്കെ അവര്‍ക്ക് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കാന്‍ ഒരവകാശവുമില്ല. അവരുടെ പ്രവര്‍ത്തനങ്ങളൊക്കെയും പാഴായിരിക്കുന്നു. നരകത്തീയിലവര്‍ നിത്യവാസികളായിരിക്കും. (അത്തൗബ [9] : 17)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ബഹുദൈവവാദികള്‍ക്ക്, സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.
2 Mokhtasar Malayalam
ആരാധനകൾ നടത്തി കൊണ്ടോ, മറ്റേതെങ്കിലും തരത്തിലുള്ള സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടോ അല്ലാഹുവിൻ്റെ മസ്ജിദുകൾ പരിപാലിക്കുക എന്നതിന് ബഹുദൈവാരാധകർക്ക് അവകാശമില്ല. അവരാകട്ടെ, തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ (അല്ലാഹുവിനെ) നിഷേധിക്കുന്നവരാണ് തങ്ങൾ എന്ന് സ്വയം സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുണ്ട്. അക്കൂട്ടരുടെ പ്രവർത്തനങ്ങളെല്ലാം നിഷ്ഫലമലമായിരിക്കുന്നു; കാരണം പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടാൻ വേണ്ടതായ നിബന്ധന -(അല്ലാഹുവിലും അവൻ്റെ റസൂലിലും പരലോകത്തിലും) വിശ്വസിക്കുക എന്നത്- അവർ പാലിച്ചിട്ടില്ല. മരണപ്പെടുന്നതിന് മുൻപ് തങ്ങളുടെ ബഹുദൈവാരാധനയിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയിട്ടില്ലെങ്കിൽ അന്ത്യനാളിൽ അവർ നരകത്തിൽ പ്രവേശിക്കുന്നതാണ്; എന്നെന്നേക്കുമായി അവരതിൽ കഴിഞ്ഞു കൂടുന്നതുമാണ്.