بَرَاۤءَةٌ مِّنَ اللّٰهِ وَرَسُوْلِهٖٓ اِلَى الَّذِيْنَ عَاهَدْتُّمْ مِّنَ الْمُشْرِكِيْنَۗ ( التوبة: ١ )
നിങ്ങളുമായി കരാറിലേര്പ്പെട്ടിരുന്ന ബഹുദൈവ വിശ്വാസികളോട് അല്ലാഹുവിനും അവന്റെ ദൂതന്നും ഇനിമേല്‍ ബാധ്യതയൊന്നുമില്ലെന്ന അറിയിപ്പാണിത്:
فَسِيْحُوْا فِى الْاَرْضِ اَرْبَعَةَ اَشْهُرٍ وَّاعْلَمُوْٓا اَنَّكُمْ غَيْرُ مُعْجِزِى اللّٰهِ ۙوَاَنَّ اللّٰهَ مُخْزِى الْكٰفِرِيْنَ ( التوبة: ٢ )
നാലു മാസം നിങ്ങള്‍ നാട്ടില്‍ സൈ്വരമായി സഞ്ചരിച്ചുകൊള്ളുക.'' അറിയുക: നിങ്ങള്‍ക്ക് അല്ലാഹുവെ തോല്പിക്കാനാവില്ല. സത്യനിഷേധികളെ അല്ലാഹു മാനം കെടുത്തുകതന്നെ ചെയ്യും.
وَاَذَانٌ مِّنَ اللّٰهِ وَرَسُوْلِهٖٓ اِلَى النَّاسِ يَوْمَ الْحَجِّ الْاَكْبَرِ اَنَّ اللّٰهَ بَرِيْۤءٌ مِّنَ الْمُشْرِكِيْنَ ەۙ وَرَسُوْلُهٗ ۗفَاِنْ تُبْتُمْ فَهُوَ خَيْرٌ لَّكُمْۚ وَاِنْ تَوَلَّيْتُمْ فَاعْلَمُوْٓا اَنَّكُمْ غَيْرُ مُعْجِزِى اللّٰهِ ۗوَبَشِّرِ الَّذِيْنَ كَفَرُوْا بِعَذَابٍ اَلِيْمٍۙ ( التوبة: ٣ )
മഹത്തായ ഹജ്ജ് നാളില്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായി അല്ലാഹുവും അവന്റെ ദൂതനും നല്കുന്ന അറിയിപ്പാണിത്. ഇനിമുതല്‍ അല്ലാഹുവിനും അവന്റെ ദൂതന്നും ബഹുദൈവ വിശ്വാസികളോട് ഒരുവിധ ബാധ്യതയുമില്ല. അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. അഥവാ, നിങ്ങള്‍ പിന്തിരിയുകയാണെങ്കില് അറിയുക: അല്ലാഹുവെ തോല്പിക്കാന് നിങ്ങള്‍ക്കാവില്ല. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് അവരെ നീ 'സുവാര്‍ത്ത' അറിയിക്കുക.
اِلَّا الَّذِيْنَ عَاهَدْتُّمْ مِّنَ الْمُشْرِكِيْنَ ثُمَّ لَمْ يَنْقُصُوْكُمْ شَيْـًٔا وَّلَمْ يُظَاهِرُوْا عَلَيْكُمْ اَحَدًا فَاَتِمُّوْٓا اِلَيْهِمْ عَهْدَهُمْ اِلٰى مُدَّتِهِمْۗ اِنَّ اللّٰهَ يُحِبُّ الْمُتَّقِيْنَ ( التوبة: ٤ )
എന്നാല്‍ ബഹുദൈവ വിശ്വാസികളില്നിന്ന് നിങ്ങളുമായി കരാറിലേര്‍പ്പെടുകയും പിന്നെ അത് പാലിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുകയും നിങ്ങള്‍ക്കെതിരെ ആരെയും സഹായിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഇതു ബാധകമല്ല. അവരോടുള്ള കരാര്‍ അവയുടെ കാലാവധിവരെ നിങ്ങള്‍ പാലിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പുലര്‍ത്തുന്നവരെയാണ് ഇഷ്ടപ്പെടുന്നത്.
فَاِذَا انْسَلَخَ الْاَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِيْنَ حَيْثُ وَجَدْتُّمُوْهُمْ وَخُذُوْهُمْ وَاحْصُرُوْهُمْ وَاقْعُدُوْا لَهُمْ كُلَّ مَرْصَدٍۚ فَاِنْ تَابُوْا وَاَقَامُوا الصَّلٰوةَ وَاٰتَوُا الزَّكٰوةَ فَخَلُّوْا سَبِيْلَهُمْۗ اِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ ( التوبة: ٥ )
അങ്ങനെ യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ എവിടെ കണ്ടാലും കൊന്നുകളയുക. അവരെ പിടികൂടുകയും ഉപരോധിക്കുകയും ചെയ്യുക. എല്ലാ മര്‍മസ്ഥാനങ്ങളിലും അവര്‍ക്കായി പതിയിരിക്കുക. അഥവാ, അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയുമാണെങ്കില്‍ അവരെ അവരുടെ പാട്ടിനുവിട്ടേക്കുക. സംശയം വേണ്ട; അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്.
وَاِنْ اَحَدٌ مِّنَ الْمُشْرِكِيْنَ اسْتَجَارَكَ فَاَجِرْهُ حَتّٰى يَسْمَعَ كَلٰمَ اللّٰهِ ثُمَّ اَبْلِغْهُ مَأْمَنَهٗ ۗذٰلِكَ بِاَنَّهُمْ قَوْمٌ لَّا يَعْلَمُوْنَ ࣖ ( التوبة: ٦ )
ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്റെയടുത്ത് അഭയം തേടിവന്നാല്‍ അവന്ന് നീ അഭയം നല്‍കുക. അവന് ദൈവവചനം കേട്ടറിയട്ടെ. പിന്നെ അവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.
كَيْفَ يَكُوْنُ لِلْمُشْرِكِيْنَ عَهْدٌ عِنْدَ اللّٰهِ وَعِنْدَ رَسُوْلِهٖٓ اِلَّا الَّذِيْنَ عَاهَدْتُّمْ عِنْدَ الْمَسْجِدِ الْحَرَامِۚ فَمَا اسْتَقَامُوْا لَكُمْ فَاسْتَقِيْمُوْا لَهُمْ ۗاِنَّ اللّٰهَ يُحِبُّ الْمُتَّقِيْنَ ( التوبة: ٧ )
ആ ബഹുദൈവ വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും അടുക്കല്‍ കരാര്‍ നിലനില്ക്കുന്നതെങ്ങനെ? മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങളുമായി കരാര്‍ ചെയ്തവര്‍ക്കൊഴികെ. അവര്‍ നിങ്ങളോട് നന്നായി വര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പുലര്‍ത്തുന്നവരെയാണ് ഇഷ്ടപ്പെടുന്നത്.
كَيْفَ وَاِنْ يَّظْهَرُوْا عَلَيْكُمْ لَا يَرْقُبُوْا فِيْكُمْ اِلًّا وَّلَا ذِمَّةً ۗيُرْضُوْنَكُمْ بِاَفْوَاهِهِمْ وَتَأْبٰى قُلُوْبُهُمْۚ وَاَكْثَرُهُمْ فٰسِقُوْنَۚ ( التوبة: ٨ )
അതെങ്ങനെ നിലനില്‍ക്കാനാണ്? അവര്‍ക്ക് നിങ്ങളെ കീഴ്പെടുത്താന്‍ സാധിച്ചാല്‍ നിങ്ങളുമായുള്ള കുടുംബബന്ധമോ സന്ധിവ്യവസ്ഥകളോ ഒന്നും അവര്‍ പരിഗണിക്കുകയില്ല. വാക്കുകള്‍ കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. എന്നാല്‍ അവരുടെ മനസ്സുകളത് നിരാകരിക്കും. അവരിലേറെപ്പേരും അധാര്‍മികരാണ്.
اِشْتَرَوْا بِاٰيٰتِ اللّٰهِ ثَمَنًا قَلِيْلًا فَصَدُّوْا عَنْ سَبِيْلِهٖۗ اِنَّهُمْ سَاۤءَ مَاكَانُوْا يَعْمَلُوْنَ ( التوبة: ٩ )
അവര്‍ തുച്ഛവിലയ്ക്ക് അല്ലാഹുവിന്റെ വചനങ്ങളെ വിറ്റു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുകയും ചെയ്തു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.
لَا يَرْقُبُوْنَ فِيْ مُؤْمِنٍ اِلًّا وَّلَا ذِمَّةً ۗوَاُولٰۤىِٕكَ هُمُ الْمُعْتَدُوْنَ ( التوبة: ١٠ )
സത്യവിശ്വാസിയുടെ കാര്യത്തില്‍ രക്തബന്ധമോ സന്ധിവ്യവസ്ഥയോ അവര്‍ പരിഗണിക്കാറില്ല. അവര്‍ തന്നെയാണ് അതിക്രമികള്‍.
القرآن الكريم: | التوبة |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | At-Taubah |
സൂറത്തുല്‍: | 9 |
ആയത്ത് എണ്ണം: | 129 |
ആകെ വാക്കുകൾ: | 4078 |
ആകെ പ്രതീകങ്ങൾ: | 10084 |
Number of Rukūʿs: | 16 |
Revelation Location: | സിവിൽ |
Revelation Order: | 113 |
ആരംഭിക്കുന്നത്: | 1235 |