لَقَدْ كَانَ فِيْ قَصَصِهِمْ عِبْرَةٌ لِّاُولِى الْاَلْبَابِۗ مَا كَانَ حَدِيْثًا يُّفْتَرٰى وَلٰكِنْ تَصْدِيْقَ الَّذِيْ بَيْنَ يَدَيْهِ وَتَفْصِيْلَ كُلِّ شَيْءٍ وَّهُدًى وَّرَحْمَةً لِّقَوْمٍ يُّؤْمِنُوْنَ ࣖ ( يوسف: ١١١ )
laqad kāna
لَقَدْ كَانَ
തീര്‍ച്ചയായും ഉണ്ടായിരിക്കുന്നു (ഉണ്ട്)
fī qaṣaṣihim
فِى قَصَصِهِمْ
അവരുടെ കഥാ വിവരണത്തില്‍, കഥനത്തില്‍
ʿib'ratun
عِبْرَةٌ
ചിന്താപാഠം, ഉറ്റാലോചിക്കാനുള്ളതു
li-ulī l-albābi
لِّأُو۟لِى ٱلْأَلْبَٰبِۗ
ബുദ്ധിമാന്‍മാര്‍ക്ക്, സല്‍ ബുദ്ധികളുള്ളവര്‍ക്കു
mā kāna
مَا كَانَ
ഇതല്ല, അതായിട്ടില്ല
ḥadīthan
حَدِيثًا
ഒരു വര്‍ത്തമാനം, വിഷയം
yuf'tarā
يُفْتَرَىٰ
കെട്ടിയുണ്ടാക്ക(കെട്ടിച്ചമക്ക)പ്പെടുന്ന
walākin
وَلَٰكِن
എങ്കിലും, പക്ഷെ
taṣdīqa
تَصْدِيقَ
സത്യസാക്ഷീകരണമത്രെ, സത്യപ്പെടുത്തലാണു
alladhī
ٱلَّذِى
യാതൊന്നിന്‍റെ, യാതൊന്നിനെ
bayna yadayhi
بَيْنَ يَدَيْهِ
ഇതി (അതി)ന്‍റെ മുമ്പിലുള്ള
watafṣīla
وَتَفْصِيلَ
വിശദീകരണവും, വിസ്തരിക്കലും
kulli shayin
كُلِّ شَىْءٍ
എല്ലാകാര്യത്തിന്‍റെയും
wahudan
وَهُدًى
മാര്‍ഗ്ഗദര്‍ശനവും, വഴി കാട്ടലും
waraḥmatan
وَرَحْمَةً
കാരുണ്യവും
liqawmin
لِّقَوْمٍ
ഒരു ജനതക്കു, ജനങ്ങള്‍ക്കു
yu'minūna
يُؤْمِنُونَ
വിശ്വസിക്കുന്ന.
അവരുടെ ഈ കഥകളില്‍ ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഗുണപാഠമുണ്ട്. ഇവയൊന്നും കെട്ടിച്ചമച്ചുണ്ടാക്കുന്ന വര്‍ത്തമാനമല്ല. മറിച്ച്, അതിന്റെ മുമ്പുള്ള വേദങ്ങളെ സത്യപ്പെടുത്തുന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കുമുള്ള വിശദീകരണവുമാണ്. ഒപ്പം വിശ്വസിക്കുന്ന ജനത്തിന് വഴികാട്ടിയും മഹത്തായ അനുഗ്രഹവും.