Laqad kaana fee qasasihim 'ibratul li ulil albaa; maa kaana hadeesany yuftaraa wa laakin tasdeeqal lazee baina yadihi wa tafseela kulli shai'inw wa hudanw wa rahmatal liqawminy yu'minoon (Yūsuf 12:111)
There was certainly in their stories a lesson for those of understanding. Never was it [i.e., the Quran] a narration invented, but a confirmation of what was before it and a detailed explanation of all things and guidance and mercy for a people who believe. (Yusuf [12] : 111)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവരുടെ ഈ കഥകളില്‍ ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഗുണപാഠമുണ്ട്. ഇവയൊന്നും കെട്ടിച്ചമച്ചുണ്ടാക്കുന്ന വര്‍ത്തമാനമല്ല. മറിച്ച്, അതിന്റെ മുമ്പുള്ള വേദങ്ങളെ സത്യപ്പെടുത്തുന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കുമുള്ള വിശദീകരണവുമാണ്. ഒപ്പം വിശ്വസിക്കുന്ന ജനത്തിന് വഴികാട്ടിയും മഹത്തായ അനുഗ്രഹവും. (യൂസുഫ് [12] : 111)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്മാര്ക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്.
2 Mokhtasar Malayalam
തീർച്ചയായും പ്രവാചകന്മാരുടെയും അവരുടെ സമൂഹത്തിൻറെയും ചരിത്രത്തിലും, യൂസുഫ് നബിയുടെയും സഹോദരന്മാരുടെയും ചരിത്രത്തിലും യഥാർത്ഥ ബുദ്ധിമാന്മാർക്ക് ഗുണപാഠമുണ്ട്. ഈ ചരിത്രങ്ങൾ ഉൾക്കൊള്ളുന്ന ഖുർആൻ അല്ലാഹുവിൻറെ പേരിൽ കെട്ടിയുണ്ടാക്കപ്പെട്ട ഒരു വർത്തമാനമല്ല. പ്രത്യുത; ഖുർആനിന് മുൻപ് അല്ലാഹുവിൽ നിന്നിറക്കപ്പെട്ട വേദങ്ങളെ ശരിവെക്കുന്നതും, വിശദീകരണം ആവശ്യമുള്ള വിധിവിലക്കുകളും മതനിയമങ്ങളും വിശദീകരിക്കുന്നതും, എല്ലാ നന്മകളിലേക്കും വഴികാട്ടുന്നതും, വിശ്വസിക്കുന്നവർക്ക് കാരുണ്യവുമാകുന്നു (ഖുർആൻ). അതിൽ വിശ്വസിച്ചവർ; അവർക്കാകുന്നു ഖുർആൻ ഉപകാരപ്രദമാവുക.