O my sons, go and find out about Joseph and his brother and despair not of relief from Allah. Indeed, no one despairs of relief from Allah except the disbelieving people." (Yusuf [12] : 87)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ചു നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല.'' (യൂസുഫ് [12] : 87)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.
2 Mokhtasar Malayalam
പിതാവ് അവരോട് പറഞ്ഞു: എന്റെ മക്കളേ, നിങ്ങൾ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. തൻ്റെ അടിമകൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെയും തുറവിയെയും പറ്റി നിങ്ങൾ നിരാശപ്പെടരുത്. (അല്ലാഹുവിനെ) നിഷേധിച്ച ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെയും തുറവിയെയും പറ്റി നിരാശപ്പെടുകയില്ല, തീർച്ച. കാരണം അല്ലാഹുവിൻറെ മഹത്തരമായ കഴിവിനെ കുറിച്ചും അടിമകളോടുള്ള അവൻറെ സൂക്ഷ്മമായ ഔദാര്യത്തെപ്പറ്റിയും അവർ അജ്ഞരാണ്.