Wallazeena sabarub tighaaa'a Wajhi Rabbihim wa aqaamus Salaata wa anfaqoo mimmaa razaqnaahum sirranw wa 'alaaniyatanw wa yadra'oona bilhasanatis saiyi'ata ulaaa'ika lahum 'uqbad daar (ar-Raʿd 13:22)
And those who are patient, seeking the face [i.e., acceptance] of their Lord, and establish prayer and spend from what We have provided for them secretly and publicly and prevent evil with good – those will have the good consequence of [this] home – (Ar-Ra'd [13] : 22)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ തങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിച്ച് ക്ഷമപാലിക്കുന്നവരുമാണ്. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്കിയ വിഭവങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവരുമാണ്. തിന്മയെ നന്മകൊണ്ടു തടയുന്നവരും. അവര്‍ക്കുള്ളതാണ് പരലോക നേട്ടം. (അര്‍റഅ്ദ് [13] : 22)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്കിയിട്ടുള്ളതില് നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്മയെ നന്മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം.
2 Mokhtasar Malayalam
അല്ലാഹുവിനെ അനുസരിക്കുന്നതിലും, പാപങ്ങൾ വെടിയുന്നതിലും, സന്തോഷകരമോ ദുഃഖകരമോ ആയി അല്ലാഹു തങ്ങൾക്ക് കണക്കാക്കിയ അവൻ്റെ വിധിയിലും -അല്ലാഹുവിൻ്റെ പ്രീതി മാത്രം കാംക്ഷിച്ചു കൊണ്ട്- ക്ഷമ കൈകൊള്ളുകയും, നിസ്കാരം അതിൻ്റെ പൂർണ്ണരൂപത്തിൽ നിർവ്വഹിക്കുകയും, നാം നല്‍കിയിട്ടുള്ള സമ്പാദ്യങ്ങളിൽ നിന്ന് നിർബന്ധവും ഐച്ഛികവുമായ ദാനങ്ങൾ നൽകുകയും ചെയ്തവരാണവർ. ലോകമാന്യതയിൽ നിന്ന് അകന്നു നിൽക്കുന്നതിന് വേണ്ടി രഹസ്യമായും, മറ്റുള്ളവർക്ക് പ്രചോദനമാവാൻ പരസ്യമായും അവർ ദാനധർമ്മങ്ങൾ ചെയ്തിരിക്കുന്നു. തങ്ങളോട് തിന്മ ചെയ്തവരുടെ ഉപദ്രവങ്ങളെ അവർക്ക് നന്മ ചെയ്തു കൊണ്ട് പ്രതിരോധിക്കുകയും ചെയ്യുന്നവരത്രെ അവർ. ഈ പറയപ്പെട്ട ഗുണഗണങ്ങളുള്ളവർ; അവർക്കാകുന്നു അന്ത്യനാളിൽ സ്തുത്യർഹമായ പര്യവസാനമുണ്ടായിരിക്കുക.