Allah extends provision for whom He wills and restricts [it]. And they rejoice in the worldly life, while the worldly life is not, compared to the Hereafter, except [brief] enjoyment. (Ar-Ra'd [13] : 26)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ സമൃദ്ധമായി നല്കുന്നു. വേറെ ചിലര്‍ക്കത് പരിമിതപ്പെടുത്തുന്നു. അവര്‍ ഈലോകജീവിതം കൊണ്ടുതന്നെ തൃപ്തിപ്പെട്ടിരിക്കുന്നു. എന്നാല്‍ പരലോകത്തെ അപേക്ഷിച്ച് ഐഹിക ജീവിതം നന്നെ തുച്ഛമായ വിഭവം മാത്രമാണ്. (അര്‍റഅ്ദ് [13] : 26)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു അവന് ഉദ്ദേശിക്കുന്ന ചിലര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (മറ്റു ചിലര്‍ക്ക് അത്) പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഇഹലോകജീവിതത്തില്‍ സന്തോഷമടഞ്ഞിരിക്കുന്നു. പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം (നിസ്സാരമായ) ഒരു സുഖാനുഭവം മാത്രമാകുന്നു.
2 Mokhtasar Malayalam
അല്ലാഹു അവൻ ഉദ്ദേശിക്കുന്ന ചിലർക്ക് ഉപജീവനം വിശാലമാക്കുകയും, അവൻ ഉദ്ദേശിക്കുന്ന മറ്റു ചിലർക്ക് അത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഉപജീവനം വിശാലമാക്കുക എന്നത് ഒരാളുടെ സൗഭാഗ്യത്തിൻറെയോ അല്ലാഹു അയാളെ ഇഷ്ടപ്പെടുന്നു എന്നതിന്റെയോ അടയാളമല്ല. ഉപജീവനം ഇടുങ്ങിപ്പോകുന്നത് ദൗർഭാഗ്യത്തിൻറെയും അടയാളമല്ല. (അല്ലാഹുവിനെ) നിഷേധിച്ചവർ ഇഹലോകജീവിതത്തിൽ സന്തോഷമടയുകയും, അതിലേക്ക് ചായുകയും അതിൽ തൃപ്തിയടയുകയും ചെയ്തിരിക്കുന്നു. പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം നശിച്ചുപോകുന്ന ഒരു ചെറുവിഭവം മാത്രമാകുന്നു.