അവന് സന്മാര്ഗ്ഗത്തിലാക്കുക തന്നെ ചെയ്തിരുന്നു (വെന്നു)
l-nāsa
ٱلنَّاسَ
all?
മനുഷ്യരെ
jamīʿan
جَمِيعًاۗ
all of the mankind?
മുഴുവനും
walā yazālu
وَلَا يَزَالُ
And not will cease
ആയിക്കൊണ്ടേയിരിക്കും
alladhīna kafarū
ٱلَّذِينَ كَفَرُوا۟
those who disbelieve
അവിശ്വസിച്ചവര്‍
tuṣībuhum
تُصِيبُهُم
to strike them
അവര്‍ക്കു ബാധിച്ചുകൊണ്ടു
bimā ṣanaʿū
بِمَا صَنَعُوا۟
for what they did
അവര്‍ പ്രവര്‍ത്തിച്ചതിനാല്‍
qāriʿatun
قَارِعَةٌ
a disaster
വല്ല മുട്ടി അലക്കുന്ന സംഭവം
aw taḥullu
أَوْ تَحُلُّ
or it settles
അല്ലെങ്കില്‍ അതു ഇറങ്ങിക്കൊണ്ടു, നീ ഇറങ്ങിക്കൊണ്ടു
qarīban
قَرِيبًا
close
അടുത്തു, സമീപത്തു
min dārihim
مِّن دَارِهِمْ
from their homes
അവരുടെ വസതിക്കു, ഭവനത്തോടു
ḥattā yatiya
حَتَّىٰ يَأْتِىَ
until comes
വരുന്നതുവരെ
waʿdu l-lahi
وَعْدُ ٱللَّهِۚ
(the) promise (of) Allah
അല്ലാഹുവിന്റെ വാഗ്ദത്തം, വാഗ്ദാനം
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
lā yukh'lifu
لَا يُخْلِفُ
(will) not fail
എതിരു ചെയ്യുക (ലംഘിക്കുക)യില്ല
l-mīʿāda
ٱلْمِيعَادَ
(in) the Promise
നിശ്ചയത്തെ, കരാര്‍ (വാഗ്ദത്ത) നിശ്ചയം.
Wa law anna Quraanan suyyirat bihil jibaalu aw qutti'at bihil ardu aw kullima bihil mawtaa; bal lillaahil amru jamee'aa; afalam yai'asil lazeena aamanooo al law yashaaa 'ullaahu lahadan naasa jamee'aa; wa laa yazaalul lazeena kafaroo tuseebuhum bimaa sana'oo qaari'atun aw tahullu qareebam min daarihim hatta yaatiya wa'dul laah; innal laaha laa yukhliful mee'aad (ar-Raʿd 13:31)
And if there was any Quran [i.e., recitation] by which the mountains would be removed or the earth would be broken apart or the dead would be made to speak, [it would be this Quran], but to Allah belongs the affair entirely. Then have those who believed not accepted that had Allah willed, He would have guided the people, all of them? And those who disbelieve do not cease to be struck, for what they have done, by calamity – or it will descend near their home – until there comes the promise of Allah. Indeed, Allah does not fail in [His] promise. (Ar-Ra'd [13] : 31)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പര്‍വതങ്ങളെ ചലിപ്പിക്കുകയോ ഭൂമിയെ തുണ്ടം തുണ്ടമാക്കി മുറിക്കുകയോ മരിച്ചവരോടു സംസാരിക്കുകയോ ചെയ്യാന്‍ കഴിവുറ്റ ഒരു ഖുര്‍ആന്‍ ഉണ്ടായാല്‍പ്പോലും അവരതില്‍ വിശ്വസിക്കുമായിരുന്നില്ല. എന്നാല്‍ കാര്യങ്ങളൊക്കെ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. സത്യവിശ്വാസികള്‍ മനസ്സിലാക്കുന്നില്ലേ; അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന് മുഴുവന്‍ മനുഷ്യരെയും നേര്‍വഴിയിലാക്കുമായിരുന്നു. സത്യനിഷേധികള്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി എന്തെങ്കിലും വിപത്ത് ബാധിച്ചുകൊണ്ടിരിക്കും. അല്ലെങ്കില്‍ അവരുടെ വീടുകള്‍ക്ക് അടുത്തുതന്നെ ദുരിതം വന്നുപതിക്കും; അല്ലാഹുവിന്റെ വാഗ്ദാനം പുലരുംവരെ. അല്ലാഹു ഒരിക്കലും വാഗ്ദാനം ലംഘിക്കുകയില്ല. (അര്‍റഅ്ദ് [13] : 31)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥം മൂലം പര്‍വ്വതങ്ങള്‍ നടത്തപ്പെടുകയോ, അല്ലെങ്കില്‍ അതു കാരണമായി ഭൂമി തുണ്ടംതുണ്ടമായി മുറിക്കപ്പെടുകയോ, അല്ലെങ്കില്‍ അതുമുഖേന മരിച്ചവരോട് സംസാരിക്കപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ പോലും (അവര്‍ വിശ്വസിക്കുമായിരുന്നില്ല.) എന്നാല്‍ കാര്യം മുഴുവന്‍ അല്ലാഹുവിന്റെ നിയന്ത്രണത്തിലത്രെ. അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ മുഴുവന്‍ അവന് നേര്‍വഴിയിലാക്കുമായിരുന്നുവെന്ന് സത്യവിശ്വാസികള്‍ മനസ്സിലാക്കിയിട്ടില്ലേ?[1] സത്യനിഷേധികള്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഏതെങ്കിലും അത്യാപത്ത് ബാധിച്ച് കൊണ്ടേയിരിക്കുന്നതാണ്. അല്ലെങ്കില്‍ അവരുടെ താമസസ്ഥലത്തിനടുത്തു തന്നെ അത് (ശിക്ഷ) വന്നിറങ്ങിക്കൊണ്ടിരിക്കും; അല്ലാഹുവിന്റെ വാഗ്ദത്തം വന്നെത്തുന്നത് വരെ.[2] അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.
[1] 'അഫലം യൈഅസ്' എന്ന വാക്കിൻ്റെ നേര്‍ക്കുനേരെ അര്‍ത്ഥം ആശയറ്റിട്ടില്ലേ എന്നാണ്. മുഴുവന്‍ മനുഷ്യരെയും നേര്‍വഴിയിലാക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല എന്ന അടിസ്ഥാന വസ്തുത സത്യവിശ്വാസികള്‍ മനസ്സിലാക്കുകയും, സമൂഹമാകെ വിശ്വസിച്ചു കാണാനുളള ആശ അവര്‍ ഒഴിവാക്കുകയും ചെയ്യാത്തതെന്ത് എന്നാണ് അല്ലാഹു ചോദിക്കുന്നത്. [2] റസൂലി(ﷺ)നും സഹാബികള്‍ക്കും അല്ലാഹു വാഗ്ദാനം ചെയ്തിട്ടുളള നിര്‍ണായക വിജയത്തിനും, സത്യനിഷേധികളുടെ ദയനീയമായ പരാജയത്തിനും സമയമാകുന്നത് വരെ.
2 Mokhtasar Malayalam
ദൈവിക ഗ്രന്ഥങ്ങളിൽ പെട്ട ഒരു ഗ്രന്ഥം മൂലം പർവ്വതങ്ങൾ അവയുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കപ്പെടുകയോ, അല്ലെങ്കിൽ അതു കാരണമായി ഭൂമി പിളർന്ന് നദികളും അരുവികളും ഉണ്ടാവുകയോ, അല്ലെങ്കിൽ മരിച്ചവരുടെ മേൽ പാരായണം ചെയ്തു അതുമുഖേന അവർക്ക് ജീവൻ നല്കപ്പെടുകയോ ചെയ്യുമായിരുന്നെങ്കിൽ താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ കൊണ്ട് അത് സംഭവിക്കുമായിരുന്നു. നബിയേ താങ്കൾക്കാവതരിപ്പിക്കപ്പെട്ട ഈ ഖുർആൻ - അത് സുവ്യക്തമായ തെളിവുകളുള്ളതാണ്. ഹൃദയവിശുദ്ധിയുള്ളവരായിരുന്നു അവർ എങ്കിൽ ഈ ഖുർആൻ അവരിൽ അതിമഹത്തരമായ സ്വാധീനം ചെലുത്തുമായിരുന്നു. പക്ഷെ അവർ തനിച്ച നിഷേധികളാകുന്നു. അല്ലാഹുവിൻ്റെ പക്കലാകുന്നു സർവ്വ കാര്യങ്ങളുടെയും നിയന്ത്രണം; സൃഷ്ടികൾക്ക് സാധ്യമല്ലാത്ത അത്ഭുതങ്ങൾ അവതരിപ്പിക്കുന്നതും മറ്റുമെല്ലാം അവൻ്റെ നിയന്ത്രണത്തിലത്രെ. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഒരു ദൃഷ്ടാന്തങ്ങളും അവതരിപ്പിക്കാതെ മനുഷ്യരെ മുഴുവൻ അവൻ നേർവഴിയിലാക്കുമായിരുന്നുവെന്ന് സത്യവിശ്വാസികൾ മനസ്സിലാക്കിയിട്ടില്ലേ? പക്ഷെ, അവൻ അത് ഉദ്ദേശിച്ചിട്ടില്ല. സത്യനിഷേധികൾക്ക് അവരുടെ നിഷേധത്തിൻ്റെയും പാപങ്ങളുടെയും ഫലമായി അവരെ വിറപ്പിക്കുന്ന ഏതെങ്കിലും അത്യാപത്ത് ബാധിച്ച് കൊണ്ടേയിരിക്കുന്നതാണ്. അല്ലെങ്കിൽ അവരുടെ താമസസ്ഥലത്തിനടുത്തു തന്നെ ശിക്ഷ വന്നിറങ്ങിക്കൊണ്ടിരിക്കും; നിരന്തരമായ ശിക്ഷ വന്നെത്തുക എന്ന അല്ലാഹുവിന്റെ വാഗ്ദത്തം വന്നെത്തുന്നത് വരെ. അല്ലാഹു നൽകിയ വാഗ്ദാനത്തിൻ്റെ സമയം വന്നെത്തിയാൽ അവൻ അത് പൂർത്തീകരിക്കാതെ വിടുന്നതല്ല.