Wa laqad arsalnaa Moosaa bi Aayaatinaa an akhrij qawmaka minaz zulumaati ilan noori wa zak kirhum bi ayyaamil laah; inna fee zaalika la aayaatil likulli sabbaarin shakoor (ʾIbrāhīm 14:5)
And We certainly sent Moses with Our signs, [saying], "Bring out your people from darknesses into the light and remind them of the days of Allah." Indeed in that are signs for everyone patient and grateful. (Ibrahim [14] : 5)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മൂസയെ നാം നമ്മുടെ വചനങ്ങളുമായി അയച്ചു. നാം പറഞ്ഞു: നീ നിന്റെ ജനത്തെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കു നയിക്കുക. അല്ലാഹുവിന്റെ സവിശേഷമായ നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുക. തികഞ്ഞ ക്ഷമയുള്ളവര്‍ക്കും നിറഞ്ഞ നന്ദിയുള്ളവര്‍ക്കും അതില്‍ നിരവധി തെളിവുകളുണ്ട്. (ഇബ്റാഹീം [14] : 5)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിന്റെ ജനതയെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വരികയും, അല്ലാഹുവിന്റെ (അനുഗ്രഹത്തിന്റെ) നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുക എന്ന് നിര്‍ദേശിച്ചുകൊണ്ട് മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം അയക്കുകയുണ്ടായി. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവര്ക്കും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. തീര്‍ച്ച.
2 Mokhtasar Malayalam
തീർച്ചയായും നാം മൂസയെ നിയോഗിക്കുകയും, അദ്ദേഹത്തിൻ്റെ സത്യസന്ധതയും, അദ്ദേഹം അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്നതും ബോധ്യപ്പെടുത്തുന്ന തെളിവുകൾ നൽകിക്കൊണ്ട് അദ്ദേഹത്തിന് പിൻബലം നൽകുകയും ചെയ്തു. തൻ്റെ ജനതയെ അവിശ്വാസത്തിൽ നിന്നും അജ്ഞതയിൽ നിന്നും വിശ്വാസത്തിലേക്കും വിജ്ഞാനത്തിലേക്കും നയിക്കാൻ നാം അദ്ദേഹത്തോട് കൽപ്പിച്ചു. അവർക്ക് അല്ലാഹു ചെയ്ത അനുഗ്രഹത്തിൻ്റെ നാളുകളെപ്പറ്റി അവരെ ഓർമ്മപ്പെടുത്തുവാനും നാം അദ്ദേഹത്തോട് കൽപ്പിച്ചു. അല്ലാഹുവിൻ്റെ ഏകത്വത്തിനും ഉന്നതമായ കഴിവിനും, തന്നിൽ വിശ്വസിച്ചവർക്ക് മേൽ അല്ലാഹു അനുഗ്രഹങ്ങൾ ചൊരിയുമെന്നതിനുമുള്ള വ്യക്തമായ തെളിവുകൾ ആ നാളുകളുടെ ചരിത്രത്തിലുണ്ട്. അല്ലാഹുവിനുള്ള അനുസരണയിൽ ക്ഷമിക്കുന്ന, അനുഗ്രഹങ്ങൾക്ക് നിത്യവും നന്ദി ചെയ്യുന്നവർക്ക് അതിൽ പ്രയോജനമുണ്ട്.