Skip to main content

وَاَرْسَلْنَا الرِّيٰحَ لَوَاقِحَ فَاَنْزَلْنَا مِنَ السَّمَاۤءِ مَاۤءً فَاَسْقَيْنٰكُمُوْهُۚ وَمَآ اَنْتُمْ لَهٗ بِخَازِنِيْنَ  ( الحجر: ٢٢ )

wa-arsalnā
وَأَرْسَلْنَا
And We have sent
നാം അയക്കുകയും ചെയ്തു
l-riyāḥa
ٱلرِّيَٰحَ
the winds
കാറ്റുകളെ
lawāqiḥa
لَوَٰقِحَ
fertilizing
വാഹിനികളായികൊണ്ടു, ഉല്‍പാദകങ്ങളായിട്ടു
fa-anzalnā
فَأَنزَلْنَا
and We sent down
അങ്ങനെ (എന്നിട്ടു) നാം ഇറക്കി
mina l-samāi
مِنَ ٱلسَّمَآءِ
from the sky
ആകാശത്തുനിന്നു
māan
مَآءً
water
വെള്ളം
fa-asqaynākumūhu
فَأَسْقَيْنَٰكُمُوهُ
and We gave it to you to drink
എന്നിട്ടു നാം നിങ്ങള്‍ക്കതിനെ കുടിക്കു (നനക്കു) മാറാക്കിത്തന്നു
wamā antum
وَمَآ أَنتُمْ
And not you
നിങ്ങളല്ലതാനും
lahu
لَهُۥ
of it
അതിനെ
bikhāzinīna
بِخَٰزِنِينَ
(are) retainers
സൂക്ഷിക്കുന്ന (നിക്ഷേപിക്കുന്ന - സംഭരിക്കുന്ന) വര്‍.

Wa arsalnar riyaaha la waaqiha fa anzalnaa minas samaaa'i maaa'an fa asqai naakumoohu wa maaa antum lahoo bikhaazineen (al-Ḥijr 15:22)

English Sahih:

And We have sent the fertilizing winds and sent down water from the sky and given you drink from it. And you are not its retainers. (Al-Hijr [15] : 22)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നാം മേഘവാഹിനികളായ കാറ്റിനെ അയക്കുന്നു. അങ്ങനെ മാനത്തുനിന്ന് വെള്ളമിറക്കുന്നു. നാം നിങ്ങളെയത് കുടിപ്പിക്കുന്നു. അതൊന്നും ശേഖരിച്ചുവെക്കുന്നത് നിങ്ങളല്ലല്ലോ. (അല്‍ഹിജ്ര്‍ [15] : 22)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ[1] നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല.[2]

[1] 'ലവാഖിഹ്' എന്ന വാക്കിന് ചെടികളില്‍ പരാഗണം നടത്തുന്ന കാറ്റുകള്‍ എന്നും വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തിലെ നീരാവിയെ കാര്‍മേഘമാക്കി മാറ്റുന്നതിലും, കാര്‍മേഘത്തെ വിവിധ ഭൂഭാഗങ്ങളിലേക്ക് നയിക്കുന്നതിലും കാറ്റിൻ്റെ പങ്ക് നിസ്സീമമാണ്.
[2] അതിദീര്‍ഘമായ കാലത്തേക്ക് വെളളം സൂക്ഷിച്ചുവെക്കാന്‍ മനുഷ്യന് സാധിക്കില്ല. നീരാവി-കാര്‍മേഘം-മഴ ഈ നിലയില്‍ ഒരു ചാക്രിക വ്യവസ്ഥ നിലവിലില്ലായിരുന്നെങ്കില്‍ ഇവിടെ ജീവിതം തന്നെ അസാദ്ധ്യമാകുമായിരുന്നു.