And He has cast into the earth firmly set mountains, lest it shift with you, and [made] rivers and roads, that you may be guided, (An-Nahl [16] : 15)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഭൂമിയില്‍ ഊന്നിയുറച്ചു നില്ക്കുന്ന മലകള്‍ നാം സ്ഥാപിച്ചിരിക്കുന്നു; ഭൂമി നിങ്ങളെയുംകൊണ്ട് ആടിയുലയാതിരിക്കാന്‍. അവന് പുഴകളും പെരുവഴികളുമുണ്ടാക്കി. നിങ്ങള്‍ നേര്‍വഴി പ്രാപിക്കാന്‍. (അന്നഹ്ല് [16] : 15)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന് സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വഴി കണ്ടെത്തുവാന്‍ വേണ്ടി[1] നദികളും പാതകളും (അവന് ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.)
[1] കരയിലും കടലിലും സഞ്ചരിക്കുന്നവര്‍ക്ക് നദികളും താഴ്വരകളും നക്ഷത്രങ്ങളും വഴികാട്ടികളായി വര്‍ത്തിക്കുന്നു.
2 Mokhtasar Malayalam
ഭൂമിയിൽ അവൻ പർവ്വതങ്ങൾ നാട്ടിയിരിക്കുന്നു; നിങ്ങളെയും കൊണ്ട് ഭൂമി ആടിയിളകാതെ അതിനെ ഉറപ്പിച്ചു നിർത്തുന്നതിനത്രെ അത്. നിങ്ങൾക്ക് വെള്ളം കുടിക്കാനും, നിങ്ങളുടെ കന്നുകാലികൾക്കും കൃഷിക്കും കുടിപ്പിക്കാനുമായി അതിലൂടെ അവൻ അരുവികൾ ഒഴുക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കുന്ന വഴികളും ഭൂമിയിൽ അവൻ തുറന്നുവെച്ചിരിക്കുന്നു; നിങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വഴിതെറ്റാതെ അതിലൂടെ നിങ്ങൾക്ക് എത്താൻ കഴിയുന്നു.