Qulid'ul laaha awid'ur Rahmaana ayyam maa tad'oo falahul asmaaa'ul Husnaa; wa laa tajhar bi Salaatika wa laa tukhaafit bihaa wabtaghi baina zaalika sabeela (al-ʾIsrāʾ 17:110)
Say, "Call upon Allah or call upon the Most Merciful [ar-Rahman]. Whichever [name] you call – to Him belong the best names." And do not recite [too] loudly in your prayer or [too] quietly but seek between that an [intermediate] way. (Al-Isra [17] : 110)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: നിങ്ങള്‍ 'അല്ലാഹു' എന്ന് വിളിച്ചോളൂ. അല്ലെങ്കില്‍ 'പരമകാരുണികനെ'ന്ന് വിളിച്ചോളൂ. നിങ്ങള്‍ ഏതു പേരു വിളിച്ചു പ്രാര്‍ഥിച്ചാലും തരക്കേടില്ല. ഉത്തമ നാമങ്ങളൊക്കെയും അവന്നുള്ളതാണ്. നിന്റെ നമസ്കാരം വളരെ ഉറക്കെയാക്കരുത്. വളരെ പതുക്കെയുമാക്കരുത്. അവയ്ക്കിടയില്‍ മധ്യമാര്‍ഗമവലംബിക്കുക. (അല്‍ഇസ്റാഅ് [17] : 110)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന് എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! നീ പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവേ! റഹ്മാനേ! എന്നിങ്ങനെ വിളിക്കുന്നത് എതിർക്കുന്നവരോട് പറയുക: അല്ലാഹു എന്നതും, റഹ്മാൻ (മഹാവിശാലമായ കാരുണ്യമുള്ളവൻ) എന്നതും അല്ലാഹുവിൻ്റെ രണ്ട് നാമങ്ങളാണ്. ആ രണ്ടിൽ ഏതു കൊണ്ടും നിങ്ങൾക്ക് അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാം. അതല്ലാത്ത അവൻ്റെ പേരുകളിലും നിങ്ങൾക്കവനെ വിളിക്കാം. അവനാകുന്നു ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ (അസ്മാഉൽ ഹുസ്നാ) ഉള്ളത്. ഈ രണ്ട് നാമങ്ങൾ അതിൽ പെട്ടവയാകുന്നു. അതിനാൽ ആ രണ്ടു പേരുകൾ കൊണ്ടോ, അവൻ്റെ ഉൽകൃഷ്ട നാമങ്ങളിൽ പെട്ട ഏതു നാമം കൊണ്ടുമോ നിങ്ങളവനെ വിളിച്ചു പ്രാർത്ഥിക്കുക. നിൻ്റെ നിസ്കാരത്തിലുള്ള പാരായണം -ബഹുദൈവാരാധകർ കേൾക്കുന്ന തരത്തിൽ- വളരെ ഉച്ചത്തിലാക്കാതിരിക്കുക. വിശ്വാസികൾക്ക് കേൾക്കാൻ കഴിയാത്ത തരത്തിൽ, വളരെ പതുക്കെയുമാക്കാതിരിക്കുക. അതിന് രണ്ടിനുമിടയിൽ ഒരു മദ്ധ്യമ നിലപാട് സ്വീകരിക്കുക.