Indeed, your Lord extends provision for whom He wills and restricts [it]. Indeed He is ever, concerning His servants, Aware and Seeing. (Al-Isra [17] : 30)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്റെ നാഥന് അവനിച്ഛിക്കുന്നവര്‍ക്ക് ജീവിതവിഭവം ധാരാളമായി നല്കുന്നു. മറ്റു ചിലര്‍ക്ക് അതില്‍ കുറവ് വരുത്തുകയും ചെയ്യുന്നു. അവന് തന്റെ ദാസന്മാരെ നന്നായറിയുന്നവനും കാണുന്നവനുമാണ്. (അല്‍ഇസ്റാഅ് [17] : 30)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീർച്ചയായും നിൻ്റെ രക്ഷിതാവ് അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കി നൽകുകയും, അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം ഇടുക്കമുള്ളതാക്കുകയും ചെയ്യുന്നു. അതിലെല്ലാം അവന് മഹത്തരമായ ലക്ഷ്യമുണ്ട്. തീർച്ചയായും അവൻ തൻ്റെ അടിമകളെ സൂക്ഷ്മമായി അറിയുന്നവനും (ഖബീർ) നല്ലവണ്ണം കണ്ടറിയുന്നവനും (ബസ്വീർ) ആകുന്നു. അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അതിനാൽ അവൻ ഉദ്ദേശിക്കുന്ന രൂപത്തിൽ അവരെ അവൻ നിയന്ത്രിക്കുന്നു.