Do they not see that Allah, who created the heavens and earth, is [the one] Able to create the likes of them? And He has appointed for them a term, about which there is no doubt. But the wrongdoers refuse except disbelief. (Al-Isra [17] : 99)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹു ഇവരെപ്പോലുള്ളവരെയും സൃഷ്ടിക്കാന്‍ ശക്തനാണെന്ന് ഇവരെന്തുകൊണ്ട് മനസ്സിലാക്കുന്നില്ല? അല്ലാഹു ഇവര്‍ക്കൊരവധി നിശ്ചയിച്ചിട്ടുണ്ട്. അതിലൊട്ടും സംശയമില്ല. എന്നാല്‍ അതിനെ തള്ളിപ്പറയാനല്ലാതെ അക്രമികള്ക്കാവുന്നില്ല. (അല്‍ഇസ്റാഅ് [17] : 99)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹു ഇവരെപ്പോലെയുള്ളവരെയും സൃഷ്ടിക്കാന്‍ ശക്തനാണ് എന്ന് ഇവര്‍ മനസ്സിലാക്കിയിട്ടില്ലേ? ഇവര്‍ക്ക് അവന് ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്. അതില്‍ സംശയമേ ഇല്ല. എന്നാല്‍ നന്ദികേട് കാണിക്കാനല്ലാതെ ഈ അക്രമികള്‍ക്ക് മനസ്സ് വന്നില്ല.
2 Mokhtasar Malayalam
ഭീമാകാരമായ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനായ അല്ലാഹു അവരെപോലുള്ളവരെ സൃഷ്ടിക്കാൻ ശക്തിയുള്ളവനാണ് എന്ന കാര്യം പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ അറിയുന്നില്ലേ? വളരെ വലിയ ഒന്നിനെ സൃഷ്ടിക്കാൻ കഴിഞ്ഞവന് അതിൽ താഴെയുള്ളത് സൃഷ്ടിക്കാൻ എന്തായാലും സാധിക്കും. തീർച്ചയായും ഐഹികജീവിതത്തിൽ അവർക്ക് അല്ലാഹു ഒരു നിശ്ചിതസമയം അനുവദിച്ചു നൽകിയിരിക്കുന്നു; അത് അവസാനിക്കുമ്പോൾ അവരുടെ ജീവിതവും അവസാനിക്കും. അവരെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള ഒരു അവധിയും അല്ലാഹു നിശ്ചയിച്ചിരിക്കുന്നു; അതിൽ യാതൊരു സംശയവുമില്ല. എന്നാൽ പുനരുത്ഥാനത്തിൻ്റെ തെളിവുകൾ ഇത്ര പ്രകടവും വ്യക്തവുമായിട്ടും ബഹുദൈവാരാധകർ അതിനെ നിഷേധിക്കാനല്ലാതെ തയ്യാറായില്ല.