എന്റെ അഭിപ്രായപ്രകാരം, (എന്റെ സ്വന്തം കാര്യമെന്ന നിലക്ക്)
dhālika
ذَٰلِكَ
That
അതു, ഇതു
tawīlu
تَأْوِيلُ
(is the) interpretation
ഉള്‍സാരമാണ്, ആന്തരാര്‍ത്ഥമാണ്, വ്യാഖ്യാനമാണ്
mā
مَا
(of) what
യാതൊരു കാര്യത്തിന്റെ
lam tasṭiʿ
لَمْ تَسْطِع
not you were able
താങ്കള്‍ക്കു സാധ്യമായിട്ടില്ല
ʿalayhi
عَّلَيْهِ
on it
അതില്‍, അതിനെപ്പറ്റി
ṣabran
صَبْرًا
(to have) patience"
ക്ഷമിക്കുവാന്‍, സഹിക്കുവാന്‍
Wa ammal jidaaru fakaana lighulaamaini yateemaini fil madeenati wa kaana tahtahoo kanzul lahumaa wa kaana aboohumaa saalihan fa araada Rabbuka any yablughaaa ashuddahumaa wa yastakhrijaa kanzahumaa rahmatam mir Rabbik; wa maa fa'altuhoo 'an amree; zaalika taaweelu maa lam tasti' 'alaihi sabra (al-Kahf 18:82)
And as for the wall, it belonged to two orphan boys in the city, and there was beneath it a treasure for them, and their father had been righteous. So your Lord intended that they reach maturity and extract their treasure, as a mercy from your Lord. And I did it not of my own accord. That is the interpretation of that about which you could not have patience." (Al-Kahf [18] : 82)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''പിന്നെ ആ മതിലിന്റെ കാര്യം: അത് ആ പട്ടണത്തിലെ രണ്ട് അനാഥക്കുട്ടികളുടേതാണ്. അതിനടിയില്‍ അവര്‍ക്കായി കരുതിവെച്ച ഒരു നിധിയുണ്ട്. അവരുടെ പിതാവ് നല്ലൊരു മനുഷ്യനായിരുന്നു. അതിനാല്‍ അവരിരുവരും പ്രായപൂര്‍ത്തിയെത്തി തങ്ങളുടെ നിധി പുറത്തെടുക്കണമെന്ന് നിന്റെ നാഥന് ഉദ്ദേശിച്ചു. ഇതൊക്കെയും നിന്റെ നാഥന്റെ അനുഗ്രഹമത്രെ. ഞാനെന്റെ സ്വന്തം ഹിതമനുസരിച്ച് ചെയ്തതല്ല ഇതൊന്നും. താങ്കള്‍ക്കു ക്ഷമിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളുടെ പൊരുളിതാണ്.'' (അല്‍കഹ്ഫ് [18] : 82)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൗവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു.[1] താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം എന്ന നിലയിലത്രെ അത്. അതൊന്നും എന്റെ അഭിപ്രായപ്രകാരമല്ല ഞാന്‍ ചെയ്തത്.[2] താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുളാകുന്നു അത്.
[1] അതിനുവേണ്ടിയാണ് മതിലിൻ്റെ കേടുപാട് തീര്‍ത്തത്. [2] അല്ലാഹുവിൻ്റെ നിര്‍ദേശപ്രകാരമാണ് ഇതൊക്കെ ചെയ്തതെന്നര്‍ഥം. അല്ലാഹു പ്രവര്‍ത്തിക്കുന്ന എല്ലാ കാര്യത്തിൻ്റെയും യുക്തി നമുക്ക് മനസ്സിലായെന്ന് വരില്ല. അവന് സര്‍വജ്ഞനത്രെ. അവന് അറിയിച്ചു തന്നതിനപ്പുറം യാതൊന്നുമറിയാന്‍ നമുക്ക് കഴിയില്ല.
2 Mokhtasar Malayalam
എന്നോട് താങ്കൾ വിയോജിപ്പ് പ്രകടിപ്പിച്ച, ഞാൻ നന്നാക്കി നൽകിയ ആ മതിലാകട്ടെ; അത് നാം എത്തിച്ചേർന്ന ആ പട്ടണത്തിലെ രണ്ട് ചെറിയ കുട്ടികളുടേതായിരുന്നു. അവരുടെ രണ്ടു പേരുടെയും പിതാവ് മരിച്ചിരിക്കുന്നു. ആ മതിലിൻ്റെ താഴെയായി കുഴിച്ചിടപ്പെട്ട, അവർക്കുള്ള ഒരു നിധിയുണ്ട്. ഈ രണ്ട് കുട്ടികളുടെയും പിതാവാകട്ടെ, ഒരു സുകൃതവാനായിരുന്നു. അതിനാൽ -മൂസാ- അവർ രണ്ട് പേരും വിവേകത്തിൻ്റെ പ്രായമെത്തുകയും, വലുതാവുകയും ചെയ്താൽ ആ മതിലിന് താഴെ കുഴിച്ചിടപ്പെട്ട അവരുടെ നിധി പുറത്തെടുക്കണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു. ആ മതിലെങ്ങാനും ഇപ്പോൾ തകർന്നുവീണാൽ അതിൻ്റെ താഴെയുള്ള സമ്പാദ്യം പുറത്താവുകയും, പാഴായിപ്പോവുകയും ചെയ്തേക്കാം. ഈ രൂപത്തിൽ കാര്യങ്ങൾ ക്രമീകരിച്ചത് ആ രണ്ട് കുട്ടികളോടുള്ള നിൻ്റെ രക്ഷിതാവിൻ്റെ പക്കൽ നിന്നുള്ള കാരുണ്യമായി കൊണ്ടാണ്. എൻ്റെ സ്വന്തം തീരുമാനപ്രകാരം ഞാൻ ചെയ്തതല്ല ഇത്. താങ്കൾക്ക് ക്ഷമിച്ചു നിലകൊള്ളാൻ സാധിക്കാത്ത വിഷയത്തിൻ്റെ വിശദീകരണമാണിത്.