And Abraham instructed his sons [to do the same] and [so did] Jacob, [saying], "O my sons, indeed Allah has chosen for you this religion, so do not die except while you are Muslims." (Al-Baqarah [2] : 132)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇബ്റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഇതുതന്നെ ഉപദേശിച്ചു: ''എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്കായി തെരഞ്ഞെടുത്തു തന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളായല്ലാതെ മരണപ്പെടരുത്.'' (അല്‍ബഖറ [2] : 132)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട് ഇത് (കീഴ്വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. "എൻ്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്പെടുന്നവരായി (മുസ്ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്." (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്)
2 Mokhtasar Malayalam
-ഇബ്രാഹീം തൻറെ മക്കളെ (സർവ്വലോകരുടെയും റബ്ബിന് ഞാനിതാ (കീഴ്പെട്ട) മുസ്ലിമായിരിക്കുന്നു) എന്ന വചനം കൊണ്ട് ഉപദേശിച്ചു. അപ്രകാരം തന്നെ യഅ്ഖൂബും തൻറെ സന്തതികളെ ഉപദേശിച്ചു. അവർ രണ്ടാളും അവരുടെ മക്കളോട് പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് ഇസ്ലാമിനെ തെരഞ്ഞെടുത്തുതന്നിരിക്കുന്നു. അതിനാൽ മരണം വരുന്നത് വരെ നിങ്ങളത് മുറുകെ പിടിക്കുക. ഉള്ളിലും പുറത്തും ഒരു പോലെ നിങ്ങൾ അല്ലാഹുവിന് കീഴ്പെട്ട മുസ്ലിംകളായിരിക്കുക.