Say, [O Muhammad], "Do you argue with us about Allah while He is our Lord and your Lord? For us are our deeds, and for you are your deeds. And we are sincere [in deed and intention] to Him." (Al-Baqarah [2] : 139)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ചോദിക്കുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ? അവന് ഞങ്ങളുടെയും നിങ്ങളുടെയും നാഥനല്ലോ. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മഫലം. നിങ്ങള്‍ക്ക് നിങ്ങളുടേതും. ഞങ്ങള്‍ അവനോട് മാത്രം ആത്മാര്‍ഥത പുലര്‍ത്തുന്നവരാണ്. (അല്‍ബഖറ [2] : 139)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നബിയേ, പറയുക: വേദക്കാരേ, നിങ്ങളുടെ മതം പുരാതനവും വേദഗ്രന്ഥം കാലപ്പഴക്കമുള്ളതുമായതിനാൽ നിങ്ങൾ അല്ലാഹുവിലേക്ക് ഞങ്ങളെക്കാൾ അടുത്തവരാണ് എന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ ഞങ്ങളോട് തർക്കിക്കുകയാണോ ? എന്നാലത് നിങ്ങൾക്കുപകാരപ്പെടുകയില്ല. അല്ലാഹു എല്ലാവരുടെയും റബ്ബാണ്. നിങ്ങൾക്ക് മാത്രം പ്രത്യേകമായുള്ളവനല്ല. ഞങ്ങൾക്കുള്ളത് ഞങ്ങളുടെ കർമ്മങ്ങളാണ്. അതിനെകുറിച്ച് നിങ്ങൾ ചോദിക്കപ്പെടുകയില്ല. നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമ്മങ്ങളും. അതിനെക്കുറിച്ച് ഞങ്ങളും ചോദിക്കപ്പെടുകയില്ല. ഓരോരുത്തർക്കും അവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ചാണ് പ്രതിഫലം നൽകപ്പെടുക. ഞങ്ങൾ അവനെ മാത്രം ആരാധിക്കുന്നവരും അനുസരിക്കുന്നവരുമാണ്. അവനിൽ മറ്റാരെയും പങ്ക് ചേർക്കാത്തവരുമാകുന്നു.