അല്ലെങ്കില്‍ അതിനെ നിങ്ങള്‍ മറച്ചുവെക്കുന്നുവെങ്കില്‍
yuḥāsib'kum bihi
يُحَاسِبْكُم بِهِ
will call you to account for it
അതിനെപ്പറ്റി നിങ്ങളെ വിചാരണ ചെയ്യും
l-lahu
ٱللَّهُۖ
Allah
അല്ലാഹു
fayaghfiru
فَيَغْفِرُ
Then He will forgive
എന്നിട്ട് അവന് പൊറുത്തു കൊടുക്കും
liman yashāu
لِمَن يَشَآءُ
[to] whom He wills
അവന് ഉദ്ദേശിക്കുന്നവര്‍ക്ക്
wayuʿadhibu
وَيُعَذِّبُ
and He will punish
അവന് ശിക്ഷിക്കുകയും ചെയ്യും
man yashāu
مَن يَشَآءُۗ
whom He wills
അവന് ഉദ്ദേശിക്കുന്നവരെ
wal-lahu
وَٱللَّهُ
And Allah
അല്ലാഹു, അല്ലാഹുവാകട്ടെ
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
on every thing
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
(is) All-Powerful
കഴിവുള്ളവനാകുന്നു
Lillaahi maa fissamaawaati wa maa fil ard; wa in tubdoo maa feee anfusikum aw tukhfoohu yuhaasibkum bihil laa; fayaghfiru li mai yashaaa'u wa yu'azzibu mai yashaaa u;wallaahu 'alaa kulli shai in qadeer (al-Baq̈arah 2:284)
To Allah belongs whatever is in the heavens and whatever is in the earth. Whether you show what is within yourselves or conceal it, Allah will bring you to account for it. Then He will forgive whom He wills and punish whom He wills, and Allah is over all things competent. (Al-Baqarah [2] : 284)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിപ്പിച്ചുവെച്ചാലും അല്ലാഹു അതിന്റെപേരില്‍ നിങ്ങളെ വിചാരണ ചെയ്യും. അങ്ങനെ അവനിച്ഛിക്കുന്നവര്‍ക്ക് അവന് മാപ്പേകും. അവനിച്ഛിക്കുന്നവരെ അവന് ശിക്ഷിക്കും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (അല്‍ബഖറ [2] : 284)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റെതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പൊറുത്തുകൊടുക്കുകയും അവന് ഉദ്ദേശിക്കുന്നവരെ അവന് ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
2 Mokhtasar Malayalam
ആകാശഭൂമികൾ സർവ്വവും അല്ലാഹുവിൻ്റേതാകുന്നു; അവയെ സൃഷ്ടിച്ചതും അവയെ ഉടമപ്പെടുത്തുന്നതും അവയെ നിയന്ത്രിക്കുന്നതും അവൻ മാത്രമാണ്. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങൾ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അത് അല്ലാഹു അറിയും. അതിൻറെ പേരിൽ അവൻ നിങ്ങളെ വിചാരണ ചെയ്യുന്നതാണ്. എന്നിട്ടവൻ ഉദ്ദേശിക്കുന്നവർക്ക് അവൻറെ കാരുണ്യവും അനുഗ്രഹവും കൊണ്ട് പൊറുത്തു കൊടുക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ അവൻറെ നീതിയുടെയും യുക്തിയുടെയും ഭാഗമായി ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.