Skip to main content

وَجَعَلْنَا فِى الْاَرْضِ رَوَاسِيَ اَنْ تَمِيْدَ بِهِمْۖ وَجَعَلْنَا فِيْهَا فِجَاجًا سُبُلًا لَّعَلَّهُمْ يَهْتَدُوْنَ   ( الأنبياء: ٣١ )

wajaʿalnā
وَجَعَلْنَا
And We (have) placed
നാം ഉണ്ടാക്കുകയും ചെയ്തു
fī l-arḍi
فِى ٱلْأَرْضِ
in the earth
ഭൂമിയില്‍
rawāsiya
رَوَٰسِىَ
firmly set mountains
ഉറച്ചുനില്‍ക്കുന്ന മലകളെ, ആണികളെ, കീലങ്ങളെ
an tamīda
أَن تَمِيدَ
lest it (should) shake
അതു ചരിഞ്ഞുപോകുന്നതിനു (ചരിയാതിരിക്കുവാനായി)
bihim
بِهِمْ
with them
അവരെയും കൊണ്ട്
wajaʿalnā
وَجَعَلْنَا
and We made
നാം ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു
fīhā
فِيهَا
therein
അതില്‍
fijājan
فِجَاجًا
broad passes
വിശാലമായ നിലയില്‍
subulan
سُبُلًا
(as) ways
വഴികളെ
laʿallahum yahtadūna
لَّعَلَّهُمْ يَهْتَدُونَ
so that they may (be) guided
അവര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാനായി (അവര്‍ക്കു വഴിഅറിയുവാനായി)

Wa ja'alnaa fil ardi rawaasiya an tameeda bihim wa ja'alnaa feehaa fijaajan subulal la'allahum yahtadoon (al-ʾAnbiyāʾ 21:31)

English Sahih:

And We placed within the earth firmly set mountains, lest it should shift with them, and We made therein [mountain] passes [as] roads that they might be guided. (Al-Anbya [21] : 31)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഭൂമിയില്‍ നാം പര്‍വതങ്ങളെ ഉറപ്പിച്ചുനിര്‍ത്തി. ഭൂമി അവരെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. നാമതില്‍ സൗകര്യപ്രദവും വിശാലവുമായ വഴികളുണ്ടാക്കി. അവര്‍ക്ക് നേര്‍വഴിയറിയാന്‍. (അല്‍അമ്പിയാഅ് [21] : 31)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു.[1] അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ (പര്‍വ്വതങ്ങളില്‍) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.

[1] പർവ്വതങ്ങളെ ഭൂമിയിൽ ആണികളെന്ന പോലെ അല്ലാഹു സ്ഥാപിച്ചിരിക്കുന്നു.