O people, an example is presented, so listen to it. Indeed, those you invoke besides Allah will never create [as much as] a fly, even if they gathered together for it [i.e., that purpose]. And if the fly should steal from them a [tiny] thing, they could not recover it from him. Weak are the pursuer and pursued. (Al-Hajj [22] : 73)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മനുഷ്യരേ, ഒരുദാഹരണമിങ്ങനെ വിശദീകരിക്കാം. നിങ്ങളിത് ശ്രദ്ധയോടെ കേള്‍ക്കുക: അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം ഒരുമിച്ചുചേര്‍ന്ന് ശ്രമിച്ചാലും ഒരീച്ചയെപ്പോലും സൃഷ്ടിക്കാന്‍ അവര്‍ക്കാവില്ല. എന്നല്ല; ഈച്ച അവരുടെ പക്കല്‍നിന്നെന്തെങ്കിലും തട്ടിയെടുത്താല്‍ അത് മോചിപ്പിച്ചെടുക്കാന്‍പോലും അവര്‍ക്ക് സാധ്യമല്ല. സഹായം തേടുന്നവനും തേടപ്പെടുന്നവനും എത്ര ദുര്‍ബലര്‍. (അല്‍ഹജ്ജ് [22] : 73)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.
2 Mokhtasar Malayalam
മനുഷ്യരേ! ഒരു ഉദാഹരണമിതാ പറയുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചു കേൾക്കുകയും, അതിൽ നിന്ന് പാഠമുൾക്കൊള്ളുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളും മറ്റുമെല്ലാം ഒരു ഈച്ചയെ പോലും -എത്ര ചെറുതാണത്! അതിനെ പോലും- സൃഷ്ടിക്കുകയില്ല. കാരണം, അവർക്ക് അതിനുള്ള ശക്തിയില്ല. ഇനി അവരെല്ലാം ഈച്ചയെ സൃഷ്ടിക്കുന്നതിനായി ഒരുമിച്ചു കൂടിയാലും അവർക്കതിന് സാധിക്കുകയില്ല. ഈച്ച അവരുടെ അടുക്കലുള്ള എന്തെങ്കിലും നല്ലതോ മറ്റോ എടുത്തു കൊണ്ടു പോയാൽ അതിൻ്റെ കയ്യിൽ നിന്ന് അത് തിരിച്ചെടുക്കാൻ പോലും അവർക്ക് സാധിക്കുകയില്ല. ഒരു ഈച്ചയെ പോലും സൃഷ്ടിക്കാൻ സാധിക്കാത്ത, അതിൻ്റെ കയ്യിൽ നിന്ന് അവരുടെ വസ്തുക്കൾ തിരിച്ചു പിടിക്കാൻ പോലും സാധിക്കാത്തവരാണ് ഇവരെങ്കിൽ അതിനെക്കാൾ വലിയ കാര്യങ്ങൾ അവർക്കൊരിക്കലും സാധിക്കുകയില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാകും. അപ്പോൾ അങ്ങനെയാണ് -ഇത്ര അശക്തരായവരെ- അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുക?! ഈച്ച തട്ടിയെടുത്തത് തിരിച്ചെടുക്കാൻ പോലും സാധിക്കാത്ത, അതിൻ്റെ പിന്നിൽ പിന്തുടരുന്ന ഈ വിഗ്രഹവും ദുർബലനായിരിക്കുന്നു. പിന്തുടരപ്പെടുന്ന ഈച്ചയും ദുർബലനായിരിക്കുന്നു.