And when it is said to them, "Prostrate to the Most Merciful," they say, "And what is the Most Merciful? Should we prostrate to that which you order us?" And it increases them in aversion. (Al-Furqan [25] : 60)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആ പരമകാരുണികനെ സാഷ്ടാംഗം പ്രണമിക്കൂ എന്ന് അവരോട് പറഞ്ഞാല്‍ അവര്‍ ചോദിക്കും: ''എന്താണീ പരമകാരുണികനെന്നു പറഞ്ഞാല്‍? നീ പറയുന്നവരെയൊക്കെ ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കണമെന്നോ?'' അങ്ങനെ സത്യപ്രബോധനം അവരുടെ അകല്‍ച്ചയും വെറുപ്പും വര്‍ധിപ്പിക്കുകയാണുണ്ടായത്. (അല്‍ഫുര്‍ഖാന്‍ [25] : 60)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
റഹ്മാന് (പരമകാരുണികനായ അല്ലാഹുവിന്) നിങ്ങള്‍ സുജൂദ് (സാഷ്ടാംഗം) ചെയ്യുക എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: എന്താണീ റഹ്മാൻ?[1] നീ ഞങ്ങളോട് കല്പിക്കുന്നതിന് ഞങ്ങള്‍ സുജൂദ് ചെയ്യുകയോ? അങ്ങനെ അത് അവരുടെ അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.
[1] 'റഹ്മാൻ' എന്ന അല്ലാഹുവിന്റെ നാമത്തെ നിഷേധിച്ചവരായിരുന്നു മക്കയിലെ മുശ്രിക്കുകൾ.
2 Mokhtasar Malayalam
(അല്ലാഹുവിനെ) നിഷേധിച്ചവരോട് 'നിങ്ങൾ സർവ്വവിശാലമായ കാരുണ്യമുള്ള (റഹ്മാനായ അല്ലാഹുവിന്) സാഷ്ടാംഗം നമിക്കൂ' എന്ന് പറഞ്ഞാൽ അവർ പറയും: 'ഞങ്ങൾ റഹ്മാന് സാഷ്ടാംഗം നമിക്കുകയില്ല. എന്താണീ റഹ്മാൻ?! അങ്ങനെയൊന്നു ഞങ്ങൾക്കറിയില്ല. ഞങ്ങളത് അംഗീകരിക്കുകയും ചെയ്യുന്നില്ല. നീ ഞങ്ങളോട് സാഷ്ടാംഗം നമിക്കാൻ കൽപ്പിക്കുന്ന -ഞങ്ങൾക്കറിയാത്തതിന്- ഞങ്ങൾ സാഷ്ടാംഗം ചെയ്യുകയോ?! അല്ലാഹുവിന് സാഷ്ടാംഗം നമിക്കൂ എന്ന് അവരോട് കൽപ്പിച്ചത് അല്ലാഹുവിൽ വിശ്വസിക്കുന്നതിൽ നിന്ന് അവരെ കൂടുതൽ അകറ്റുകയാണുണ്ടായത്.