[More precisely], is He [not best] who created the heavens and the earth and sent down for you rain from the sky, causing to grow thereby gardens of joyful beauty which you could not [otherwise] have grown the trees thereof? Is there a deity with Allah? [No], but they are a people who ascribe equals [to Him]. (An-Naml [27] : 60)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശഭൂമികളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കു മാനത്തുനിന്ന് മഴവെള്ളമിറക്കിത്തരികയും ചെയ്തവനാരാണ്? അതുവഴി നാം ചേതോഹരമായ തോട്ടങ്ങള്‍ വളര്‍ത്തിയെടുത്തു. അതിലെ മരങ്ങള്‍ മുളപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ലല്ലോ. ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? ഇല്ല; എന്നാല്‍ അവര്‍ വഴിതെറ്റിപ്പോയ ജനത തന്നെ. (അന്നംല് [27] : 60)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ!) എന്നിട്ട് അത് (വെള്ളം) മൂലം കൗതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു.
2 Mokhtasar Malayalam
ആകാശങ്ങളെയും ഭൂമിയെയും മുൻമാതൃകയൊന്നുമില്ലാതെ സൃഷ്ടിക്കുകയും, -ജനങ്ങളേ!- നിങ്ങൾക്കായി ആകാശത്ത് നിന്ന് മഴവെള്ളം വർഷിക്കുകയും, അങ്ങനെ നിങ്ങൾക്ക് വേണ്ടി ഭംഗിയും സൗന്ദര്യവുമുള്ള പൂന്തോട്ടങ്ങൾ -അതിലെ ചെടികൾ മുളപ്പിക്കാൻ നിങ്ങൾക്കൊരിക്കലും സാധിക്കില്ലെന്നിരിക്കെ- അവ മുളപ്പിക്കുകയും ചെയ്തവനായ അല്ലാഹുവോടൊപ്പം ഇവയെല്ലാം പ്രവർത്തിക്കാൻ സാധിക്കുന്ന മറ്റൊരു ആരാധ്യനോ?! അല്ല! അവർ സത്യത്തിൽ നിന്ന് വ്യതിചലിക്കുകയും, സ്രഷ്ടാവിനെയും സൃഷ്ടികളെയും അന്യായമായി സമപ്പെടുത്തുകയും ചെയ്യുന്നവരത്രെ.