And out of His mercy He made for you the night and the day that you may rest therein and [by day] seek from His bounty and [that] perhaps you will be grateful. (Al-Qasas [28] : 73)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവന്റെ അനുഗ്രഹത്താല്‍ അവന് നിങ്ങള്‍ക്ക് രാപ്പകലുകള്‍ നിശ്ചയിച്ചുതന്നു. നിങ്ങള്‍ക്ക് വിശ്രമിക്കാനും അവന്റെ അനുഗ്രഹങ്ങള്‍ തേടാനുമാണിത്. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ? (അല്‍ഖസ്വസ്വ് [28] : 73)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവന്റെ കാരുണ്യത്താല്‍ അവന് നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, അതിൽ (രാത്രിയില്‍) നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്) അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പെട്ടതാണ് -മനുഷ്യരേ!- രാത്രിയെ നിങ്ങൾക്കായി അവൻ ഇരുട്ടുള്ളതാക്കിയത്. പകലിൽ ജോലികളിലേർപ്പെട്ട ശേഷം നിങ്ങൾക്ക് വിശ്രമിക്കാൻ വേണ്ടിയാണത്. പകലിനെ നിങ്ങൾക്കായി അവൻ പ്രകാശപൂരിതവുമാക്കിയിരിക്കുന്നു; അങ്ങനെ അതിൽ നിങ്ങൾ ഉപജീവനം അന്വേഷിച്ചിറങ്ങാൻ വേണ്ടി. ഇതെല്ലാം, അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിക്കുന്നതിനും, അവയ്ക്ക് നന്ദികേട് കാണിക്കാതിരിക്കുന്നതിനുമാണ്.