And [We destroyed] Qarun and Pharaoh and Haman. And Moses had already come to them with clear evidences, and they were arrogant in the land, but they were not outrunners [of Our punishment]. (Al-'Ankabut [29] : 39)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഖാറൂനെയും ഫറവോനെയും ഹാമാനെയും നാം നശിപ്പിച്ചു. വ്യക്തമായ തെളിവുകളുമായി മൂസ അവരുടെ അടുത്തു ചെന്നിട്ടുണ്ടായിരുന്നു. അപ്പോള്‍ ഭൂമിയില്‍ അവര്‍ അഹങ്കരിച്ചു. എന്നാല്‍ അവര്‍ക്ക് നമ്മെ മറികടക്കാന്‍ കഴിയുമായിരുന്നില്ല. (അല്‍അന്‍കബൂത്ത് [29] : 39)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഖാറൂനെയും, ഫിര്‍ഔനെയും ഹാമാനെയും (നാം നശിപ്പിച്ചു.) വ്യക്തമായ തെളിവുകളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോള്‍ അവര്‍ നാട്ടില്‍ അഹങ്കരിച്ച് നടന്നു. അവര്‍ (നമ്മെ) മറികടക്കുന്നവരായില്ല.
2 Mokhtasar Malayalam
മൂസായുടെ ജനതയോട് അതിക്രമം പ്രവർത്തിച്ചപ്പോൾ ഖാറൂനിനെ നാം അവൻ്റെ ഭവനത്തോടെ ഭൂമിയിലേക്ക് ആഴ്ത്തി കൊണ്ട് നശിപ്പിച്ചു. ഫിർഔനിനെയും അവൻ്റെ മന്ത്രിയായിരുന്ന ഹാമാനെയും സമുദ്രത്തിൽ മുക്കി നശിപ്പിക്കുകയും ചെയ്തു. തൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളുമായി മൂസാ അവരുടെ അടുക്കൽ ചെന്നിരുന്നു. എന്നാൽ ഈജിപ്തിൻ്റെ മണ്ണിൽ അഹങ്കാരത്തോടെ -അദ്ദേഹത്തിൽ വിശ്വസിക്കാതെ- തിരിഞ്ഞു കളയുകയാണ് അവർ ചെയ്തത്. നമ്മുടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടോടാൻ അവർക്ക് കഴിയുകയില്ലായിരുന്നു.