اَحَسِبَ النَّاسُ اَنْ يُّتْرَكُوْٓا اَنْ يَّقُوْلُوْٓا اٰمَنَّا وَهُمْ لَا يُفْتَنُوْنَ ( العنكبوت: ٢ )
ജനങ്ങള്‍ വിചാരിക്കുന്നുണ്ടോ; 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു'വെന്ന് പറയുന്നതുകൊണ്ടുമാത്രം അവരെ വെറുതെ വിട്ടേക്കുമെന്ന്. അവര്‍ പരീക്ഷണ വിധേയരാവാതെ.
وَلَقَدْ فَتَنَّا الَّذِيْنَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللّٰهُ الَّذِيْنَ صَدَقُوْا وَلَيَعْلَمَنَّ الْكٰذِبِيْنَ ( العنكبوت: ٣ )
നിശ്ചയം, അവര്‍ക്കു മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യവാന്മാര്‍ ആരെന്ന് അല്ലാഹു തിരിച്ചറിയുകതന്നെ ചെയ്യും. കള്ളന്മാരാരെന്നും.
اَمْ حَسِبَ الَّذِيْنَ يَعْمَلُوْنَ السَّيِّاٰتِ اَنْ يَّسْبِقُوْنَا ۗسَاۤءَ مَا يَحْكُمُوْنَ ( العنكبوت: ٤ )
തിന്മ ചെയ്തുകൊണ്ടിരിക്കുന്നവര്‍ കരുതുന്നുണ്ടോ; നമ്മെ മറികടന്നുകളയാമെന്ന്. അവരുടെ വിധിത്തീര്‍പ്പ് വളരെ ചീത്ത തന്നെ.
مَنْ كَانَ يَرْجُوْا لِقَاۤءَ اللّٰهِ فَاِنَّ اَجَلَ اللّٰهِ لَاٰتٍ ۗوَهُوَ السَّمِيْعُ الْعَلِيْمُ ( العنكبوت: ٥ )
അല്ലാഹുവുമായി കണ്ടുമുട്ടണമെന്നാഗ്രഹിക്കുന്നവര്‍ അറിയട്ടെ: അല്ലാഹുവിന്റെ നിശ്ചിത അവധി വന്നെത്തും. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
وَمَنْ جَاهَدَ فَاِنَّمَا يُجَاهِدُ لِنَفْسِهٖ ۗاِنَّ اللّٰهَ لَغَنِيٌّ عَنِ الْعٰلَمِيْنَ ( العنكبوت: ٦ )
ആരെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നുവെങ്കില്‍ തന്റെ തന്നെ നന്മക്കുവേണ്ടിയാണ് അവനതു ചെയ്യുന്നത്. സംശയമില്ല; അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്.
وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَنُكَفِّرَنَّ عَنْهُمْ سَيِّاٰتِهِمْ وَلَنَجْزِيَنَّهُمْ اَحْسَنَ الَّذِيْ كَانُوْا يَعْمَلُوْنَ ( العنكبوت: ٧ )
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ തിന്മകള്‍ നാം മായ്ച്ചുകളയും. അവരുടെ ഉത്തമവൃത്തികള്‍ക്കെല്ലാം പ്രതിഫലം നല്‍കുകയും ചെയ്യും.
وَوَصَّيْنَا الْاِنْسَانَ بِوَالِدَيْهِ حُسْنًا ۗوَاِنْ جَاهَدٰكَ لِتُشْرِكَ بِيْ مَا لَيْسَ لَكَ بِهٖ عِلْمٌ فَلَا تُطِعْهُمَا ۗاِلَيَّ مَرْجِعُكُمْ فَاُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُوْنَ ( العنكبوت: ٨ )
മാതാപിതാക്കളോട് നന്മ ചെയ്യണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. നിനക്കറിയാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവര്‍ നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവരെ അനുസരിക്കരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റിയെല്ലാം നിങ്ങളെ നാം വിശദമായി വിവരമറിയിക്കും.
وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَنُدْخِلَنَّهُمْ فِى الصّٰلِحِيْنَ ( العنكبوت: ٩ )
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ നാം സജ്ജനങ്ങളിലുള്‍പ്പെടുത്തും; തീര്‍ച്ച.
وَمِنَ النَّاسِ مَنْ يَّقُوْلُ اٰمَنَّا بِاللّٰهِ فَاِذَآ اُوْذِيَ فِى اللّٰهِ جَعَلَ فِتْنَةَ النَّاسِ كَعَذَابِ اللّٰهِ ۗوَلَىِٕنْ جَاۤءَ نَصْرٌ مِّنْ رَّبِّكَ لَيَقُوْلُنَّ اِنَّا كُنَّا مَعَكُمْۗ اَوَلَيْسَ اللّٰهُ بِاَعْلَمَ بِمَا فِيْ صُدُوْرِ الْعٰلَمِيْنَ ( العنكبوت: ١٠ )
ചിലയാളുകള്‍ പറയുന്നു: ''ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു.'' എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെട്ടാല്‍ അവര്‍ ജനങ്ങളുടെ പീഡനത്തെ അല്ലാഹുവിന്റെ ശിക്ഷപോലെ കണക്കാക്കുന്നു. അതോടൊപ്പം നിന്റെ നാഥനില്‍ നിന്നുള്ള വല്ല സഹായവും വന്നെത്തിയാല്‍ വിശ്വാസികളോട് അവര്‍ പറയും: ''തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയായിരുന്നു.'' ലോകരുടെ മനസ്സിലുള്ളതൊക്കെ നന്നായറിയുന്നവനല്ലയോ അല്ലാഹു?
القرآن الكريم: | العنكبوت |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-'Ankabut |
സൂറത്തുല്‍: | 29 |
ആയത്ത് എണ്ണം: | 69 |
ആകെ വാക്കുകൾ: | 980 |
ആകെ പ്രതീകങ്ങൾ: | 4165 |
Number of Rukūʿs: | 7 |
Revelation Location: | മക്കാൻ |
Revelation Order: | 85 |
ആരംഭിക്കുന്നത്: | 3340 |