So is it other than the religion of Allah they desire, while to Him have submitted [all] those within the heavens and earth, willingly or by compulsion, and to Him they will be returned? (Ali 'Imran [3] : 83)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ ജീവിതവ്യവസ്ഥയല്ലാത്ത മറ്റുവല്ലതുമാണോ അവരാഗ്രഹിക്കുന്നത്? ആകാശഭൂമികളിലുള്ളവരൊക്കെയും സ്വയം സന്നദ്ധമായോ നിര്‍ബന്ധിതമായോ അവനുമാത്രം കീഴ്പ്പെട്ടിരിക്കെ. എല്ലാവരുടെയും തിരിച്ചുപോക്കും അവങ്കലേക്കു തന്നെ. (ആലുഇംറാന് [3] : 83)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും.
2 Mokhtasar Malayalam
അല്ലാഹു തൻറെ അടിമകൾക്ക് വേണ്ടി തെരഞ്ഞെടുത്ത ഇസ്ലാം മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവർ അന്വേഷിക്കുന്നത്?! ആകാശങ്ങളിലും ഭൂമിയിലും ഉള്ള സർവ്വ സൃഷ്ടികളും അവന്ന് മാത്രമാണ് കീഴ്പെട്ടിരിക്കുന്നത്. അല്ലാഹുവിൽ വിശ്വസിച്ചവരെ പോലെ സ്വേഛപ്രകാരം അവന് കീഴൊതുങ്ങിയവരും, നിഷേധികളെ പോലെ അനിഷ്ടത്തോടെ കീഴൊതുങ്ങിയവരും അവരിലുണ്ട്. ഖിയാമത്ത് നാളിൽ വിചാരണക്കും പ്രതിഫലത്തിനും വേണ്ടി അവനിലേക്ക് തന്നെയാണ് അവർ മടക്കപ്പെടുന്നതും.