Skip to main content

اَللّٰهُ الَّذِيْ خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيْتُكُمْ ثُمَّ يُحْيِيْكُمْۗ هَلْ مِنْ شُرَكَاۤىِٕكُمْ مَّنْ يَّفْعَلُ مِنْ ذٰلِكُمْ مِّنْ شَيْءٍۗ سُبْحٰنَهٗ وَتَعٰلٰى عَمَّا يُشْرِكُوْنَ ࣖ  ( الروم: ٤٠ )

al-lahu
ٱللَّهُ
Allah
അല്ലാഹു
alladhī khalaqakum
ٱلَّذِى خَلَقَكُمْ
(is) the One Who created you
നിങ്ങളെ സൃഷ്ടിച്ചവന്‍
thumma razaqakum
ثُمَّ رَزَقَكُمْ
then He provided (for) you
പിന്നീടു നിങ്ങള്‍ക്കു ഉപജീവനം നല്‍കി
thumma yumītukum
ثُمَّ يُمِيتُكُمْ
then He will cause you to die
പിന്നീടു നിങ്ങളെ മരണപ്പെടുത്തുകയും ചെയ്യുന്നു
thumma yuḥ'yīkum
ثُمَّ يُحْيِيكُمْۖ
then He will give you life
പിന്നീടു നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യുന്നു
hal min shurakāikum
هَلْ مِن شُرَكَآئِكُم
Is (there) any (of) your partners
നിങ്ങളുടെ പങ്കുകാരിലുണ്ടോ
man yafʿalu
مَّن يَفْعَلُ
who does
ചെയ്യുന്നവര്‍
min dhālikum
مِن ذَٰلِكُم
of that
അതില്‍നിന്നു
min shayin
مِّن شَىْءٍۚ
any thing?
ഏതെങ്കിലുമൊരു കാര്യം
sub'ḥānahu
سُبْحَٰنَهُۥ
Glory be to Him
അവന്‍ മഹാ പരിശുദ്ധന്‍
wataʿālā
وَتَعَٰلَىٰ
and exalted is He
അവന്‍ ഉന്നതനാകുകയും ചെയ്തിരിക്കുന്നു
ʿammā yush'rikūna
عَمَّا يُشْرِكُونَ
above what they associate
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു

Allaahul lazee khalaqa kum summa razaqakm summa yumeetukum summa yuhyeekum hal min shurakaaa'ikum mai yaf'alu min zaalikum min shai'; Sub haanahoo wa Ta'aalaa 'ammaa yushrikoon (ar-Rūm 30:40)

English Sahih:

Allah is the one who created you, then provided for you, then will cause you to die, and then will give you life. Are there any of your "partners" who does anything of that? Exalted is He and high above what they associate with Him. (Ar-Rum [30] : 40)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ നിങ്ങള്‍ക്ക് അന്നം തന്നു. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. അതിനുശേഷം വീണ്ടും ജീവിപ്പിക്കും. ഇവയിലേതെങ്കിലും ഒരുകാര്യം ചെയ്യുന്ന ആരെങ്കിലും നിങ്ങള്‍ സങ്കല്‍പിച്ചുവെച്ച പങ്കാളികളിലുണ്ടോ? അവര്‍ സങ്കല്‍പിച്ചുണ്ടാക്കിയ പങ്കാളികളില്‍നിന്നെല്ലാം എത്രയോ പരിശുദ്ധനും അത്യുന്നതനുമാണ് അവന്‍. (അര്‍റൂം [30] : 40)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കി. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതില്‍ പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതിൽ നിന്നെല്ലാം അവന്‍ ഉന്നതനായിരിക്കുന്നു.