Alam taraw annal laaha sakhkhara lakum maa fis sa maawaati wa maa fil ardi wa asbaha 'alaikum ni'amahoo zaahiratanw wa baatinah; wa minan naasi many yujaadilu fil laahi bighayri 'ilminw wa laa hudanw wa laa Kitaabim muneer (Luq̈mān 31:20)
Do you not see that Allah has made subject to you whatever is in the heavens and whatever is in the earth and amply bestowed upon you His favors, [both] apparent and unapparent? But of the people is he who disputes about Allah without knowledge or guidance or an enlightening Book [from Him]. (Luqman [31] : 20)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ കാണുന്നില്ലേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്; ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അവന് നിറവേറ്റിത്തന്നതും. എന്നിട്ടും വല്ല വിവരമോ മാര്‍ഗദര്‍ശനമോ വെളിച്ചമേകുന്ന ഗ്രന്ഥമോ ഒന്നുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലര്‍ ജനങ്ങളിലുണ്ട്. (ലുഖ്മാന് [31] : 20)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു എന്ന് നിങ്ങള്‍ കണ്ടില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അവന്റെ അനുഗ്രഹങ്ങള്‍ അവന് നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. വല്ല അറിവോ മാര്‍ഗദര്‍ശനമോ വെളിച്ചം നല്കുന്ന വേദഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്ന ചിലര്‍ മനുഷ്യരിലുണ്ട്.
2 Mokhtasar Malayalam
ജനങ്ങളേ! ആകാശങ്ങളിലുള്ള സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കൊണ്ട് ഉപകാരമെടുക്കാൻ അല്ലാഹു നിങ്ങൾക്ക് എളുപ്പം നൽകിയത് നിങ്ങൾ കാണുകയും വീക്ഷിക്കുകയും ചെയ്യുന്നില്ലേ?! ഭൂമിയിലുള്ള മൃഗങ്ങളെയും മരങ്ങളെയും ചെടികളെയും നിങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ അവൻ എളുപ്പമാക്കി തരികയും ചെയ്തിരിക്കുന്നതും അതു പോലെ തന്നെ (നിങ്ങൾ കാണുന്നില്ലേ?!) രൂപഭംഗിയും ശരീരസൗകുമാര്യവും പോലെ കണ്ണുകൾക്ക് ദൃശ്യമായ അവൻ്റെ അനുഗ്രഹങ്ങളും, ബുദ്ധിയും അറിവും പോലെ ഗോപ്യവും മറഞ്ഞിരിക്കുന്നതുമായ അനുഗ്രഹങ്ങളും അവൻ നിങ്ങൾക്ക് പൂർത്തീകരിച്ചു നൽകുകയും ചെയ്തിരിക്കുന്നു. ഈ അനുഗ്രഹങ്ങളെല്ലാം ഉണ്ടായിട്ടും അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന തൗഹീദിൻ്റെ വിഷയത്തിൽ, അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തെ കുറിച്ച് എന്തെങ്കിലും അറിവോ, ഗ്രാഹ്യശേഷിയുള്ള ബുദ്ധിയോ, അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട വ്യക്തമായ ഏതെങ്കിലും വേദഗ്രന്ഥമോ ഒന്നുമില്ലാതെ തർക്കിക്കുന്ന ചില മനുഷ്യരുണ്ട്.