And when it is said to them, "Follow what Allah has revealed," they say, "Rather, we will follow that upon which we found our fathers." Even if Satan was inviting them to the punishment of the Blaze? (Luqman [31] : 21)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''അല്ലാഹു ഇറക്കിത്തന്നതിനെ പിന്‍പറ്റുക''യെന്ന് അവരോട് ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ''അല്ല, ഞങ്ങളുടെ പൂര്‍വപിതാക്കള്‍ ഏതൊരു മാര്‍ഗത്തില്‍ നിലകൊള്ളുന്നതായാണോ ഞങ്ങള്‍ കണ്ടിട്ടുള്ളത് ആ മാര്‍ഗമാണ് ഞങ്ങള്‍ പിന്‍പറ്റുക.'' കത്തിക്കാളുന്ന നരകത്തീയിലേക്കാണ് പിശാച് അവരെ നയിക്കുന്നതെങ്കില്‍ അതുമവര്‍ പിന്‍പറ്റുമെന്നോ? (ലുഖ്മാന് [31] : 21)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)
2 Mokhtasar Malayalam
അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിൻ്റെ വിഷയത്തിൽ തർക്കിക്കുന്ന ഇവരോട് 'അല്ലാഹുവിൻ്റെ ദൂതന് മേൽ അവൻ അവതരിപ്പിച്ച സന്ദേശം നിങ്ങൾ പിൻപറ്റുക' എന്ന് പറയപ്പെട്ടാൽ അവർ പറയും: 'ഇല്ല! ഞങ്ങൾ അത് പിൻപറ്റുകയില്ല. മറിച്ച്, ഞങ്ങളുടെ മുൻഗാമികൾ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടിരുന്ന ഞങ്ങളുടെ ആരാധ്യവസ്തുക്കളെ ആരാധിക്കുക എന്നതേ ഞങ്ങൾ പിൻപറ്റുകയുള്ളൂ'. പിശാച് അവരെ (മുൻഗാമികളെ) വിഗ്രഹങ്ങളെ ആരാധിപ്പിച്ചു കൊണ്ട് വഴികേടിൽ ആക്കുകയും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ (സംഭവിക്കാനിരിക്കുന്ന) കത്തിജ്വലിക്കുന്ന നരകശിക്ഷയിലേക്ക് അവരെ ക്ഷണിക്കുകയുമായിരുന്നെങ്കിലും അവർ തങ്ങളുടെ മുൻഗാമികളെ തന്നെ പിൻപറ്റുകയോ?!