So worship what you will besides Him." Say, "Indeed, the losers are the ones who will lose themselves and their families on the Day of Resurrection. Unquestionably, that is the manifest loss." (Az-Zumar [39] : 15)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''എന്നാല്‍ നിങ്ങള്‍ അവനെവെടിഞ്ഞ് തോന്നിയവര്‍ക്കൊക്കെ വഴിപ്പെട്ടു കൊള്ളുക.'' പറയുക: ''ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ സ്വന്തത്തിനും സ്വന്തക്കാര്‍ക്കും നഷ്ടം വരുത്തിവെച്ചവര്‍ തന്നെയാണ് തീര്‍ച്ചയായും തുലഞ്ഞവര്‍; അറിയുക: അതുതന്നെയാണ് പ്രകടമായ നഷ്ടം!'' (അസ്സുമര്‍ [39] : 15)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍ നിങ്ങള്‍ അവന്നു പുറമെ നിങ്ങള്‍ ഉദ്ദേശിച്ചതിന് ആരാധന ചെയ്തുകൊള്ളുക. പറയുക: ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ സ്വദേഹങ്ങള്‍ക്കും തങ്ങളുടെ ആളുകള്‍ക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീര്‍ച്ചയായും നഷ്ടക്കാര്‍. അതു തന്നെയാണ് വ്യക്തമായ നഷ്ടം.
2 Mokhtasar Malayalam
അതിനാൽ ബഹുദൈവാരാധകരേ! നിങ്ങൾക്ക് തോന്നുന്നതിനെ -വിഗ്രഹങ്ങളെയോ മറ്റോ- നിങ്ങൾ ആരാധിച്ചു കൊള്ളുക. ഭീഷണിയുടെ സ്വരത്തിലുള്ള കൽപനാപ്രയോഗമാണിത്; അല്ലാതെ അവരോട് എന്തിനെയും ആരാധിക്കാൻ കൽപ്പിക്കുകയല്ല. അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും സ്വദേഹങ്ങളെയും തങ്ങളുടെ ബന്ധുക്കളെയും നഷ്ടപ്പെടുത്തിയവർ തന്നെയാണ് യഥാർഥ നഷ്ടക്കാർ. ഒന്നല്ലെങ്കിൽ അവരുടെ ബന്ധുക്കൾ സ്വർഗത്തിൽ പ്രവേശിക്കും; അപ്പോൾ ഇവർക്ക് അവരെ കാണാൻ കഴിയില്ല. അല്ലെങ്കിൽ അവരെല്ലാം ഒരുമിച്ച് നരകത്തിൽ പ്രവേശിക്കും; അവിടെ ഇവർ പരസ്പരം ഒരിക്കലും കണ്ടുമുട്ടുകയുമില്ല. അറിയുക! ഇത് തന്നെയാകുന്നു വ്യക്തമായ നഷ്ടം; അതിൽ യാതൊരു അവ്യക്തതയുമില്ല.