He created the heavens and earth in truth. He wraps the night over the day and wraps the day over the night and has subjected the sun and the moon, each running [its course] for a specified term. Unquestionably, He is the Exalted in Might, the Perpetual Forgiver. (Az-Zumar [39] : 5)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശഭൂമികളെ അവന് യാഥാര്‍ഥ്യത്തോടെയാണ് സൃഷ്ടിച്ചത്. അവന് പകലിനെ രാവുകൊണ്ട് ചുറ്റിപ്പൊതിയുന്നു. രാവിനെ പകലുകൊണ്ടും ചുറ്റിപ്പൊതിയുന്നു. സൂര്യചന്ദ്രന്മാരെ അവന് തന്റെ വരുതിയിലൊതുക്കിയിരിക്കുന്നു. അവയെല്ലാം നിശ്ചിത കാലപരിധിക്കകത്തു സഞ്ചരിക്കുന്നു. അറിയുക: അവന് പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും. (അസ്സുമര്‍ [39] : 5)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശങ്ങളും ഭൂമിയും അവന് യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട് അവന് പകലിന്മേല് ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന് രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന് നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.
2 Mokhtasar Malayalam
ആകാശഭൂമികളെ മഹത്തരമായ ഒരു ലക്ഷ്യത്തിന് വേണ്ടി അവൻ സൃഷ്ടിച്ചിരിക്കുന്നു. അതിക്രമികൾ പറയുന്നതു പോലെ വെറുതെയല്ല (അവനവയെ സൃഷ്ടിച്ചത്). രാത്രിയെ അവൻ പകലിൻ്റെ മേൽ പ്രവേശിപ്പിക്കുന്നു. പകലിനെ രാത്രിയുടെ മേലും പ്രവേശിപ്പിക്കുന്നു. അതിൽ ഒന്ന് മറഞ്ഞാൽ ഉടനെ മറ്റൊന്ന് വരുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ കീഴൊതുക്കിയിരിക്കുന്നു. അവ രണ്ടും നിശ്ചയിക്കപ്പെട്ട ഒരു സമയം -ഈ ജീവിതകാലഘട്ടം അവസാനിക്കുന്നത്- വരെ ചലിക്കുന്നു. അറിയുക! അവനത്രെ തൻ്റെ ശത്രുക്കളോട്പ്രതികാരനടപടി സ്വീകരിക്കുന്നവനും, ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്തവനുമായ മഹാപ്രതാപിയും (അസീസ്), ചെയ്തു പോയ തെറ്റുകളിൽ ഖേദിച്ചു കൊണ്ട് പശ്ചാത്തപിക്കുന്ന തൻ്റെ അടിമകൾക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫ്ഫാർ).