And Pharaoh said, "Let me kill Moses and let him call upon his Lord. Indeed, I fear that he will change your religion or that he will cause corruption in the land." (Ghafir [40] : 26)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഫറവോന് പറഞ്ഞു: ''എന്നെ വിടൂ. മൂസായെ ഞാന്‍ കൊല്ലുകയാണ്. അവന് അവന്റെ നാഥനോട് പ്രാര്‍ഥിച്ചുനോക്കട്ടെ. അവന് നിങ്ങളുടെ ജീവിതക്രമം മാറ്റിമറിക്കുകയോ നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്തേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.'' (ഗാഫിര് [40] : 26)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഫിര്ഔന് പറഞ്ഞു: നിങ്ങള്‍ എന്നെ വിടൂ; മൂസായെ ഞാന്‍ കൊല്ലും. അവന് അവന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ. അവന് നിങ്ങളുടെ മതം മാറ്റി മറിക്കുകയോ ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
2 Mokhtasar Malayalam
ഫിർഔൻ പറഞ്ഞു: എന്നെ നിങ്ങൾ വിടൂ. മൂസായെ അവനുള്ള ശിക്ഷയായി ഞാൻ കൊന്നു കളയട്ടെ! എന്നെ തടുത്തു നിർത്താൻ അവൻ്റെ രക്ഷിതാവിനോട് അവൻ പ്രാർത്ഥിച്ചു (നോക്കട്ടെ). അവൻ അവൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിക്കുന്നത് എനിക്കൊരു വിഷയമേ അല്ല. നിങ്ങൾ നിലകൊള്ളുന്ന നിങ്ങളുടെ മതം അവൻ മാറ്റിമറിക്കുകയും, ഭൂമിയിൽ കൊലപാതകവും നാശവും വിതച്ചു കൊണ്ട് അവൻ കുഴപ്പം കുത്തിപ്പൊക്കുകയും ചെയ്യുമെന്നതാണ് എൻ്റെ പേടി.