It is Allah who made for you the night that you may rest therein and the day giving sight. Indeed, Allah is the possessor of bounty for the people, but most of them are not grateful. (Ghafir [40] : 61)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവാണ് നിങ്ങള്‍ക്ക് രാവൊരുക്കിത്തന്നത്, നിങ്ങള്‍ ശാന്തി നേടാന്‍. പകലിനെ പ്രകാശപൂരിതമാക്കിയതും അവനാണ്. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ഔദാര്യമുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെ പേരും നന്ദി കാണിക്കുന്നില്ല. (ഗാഫിര് [40] : 61)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവാകുന്നു നിങ്ങള്‍ക്കു വേണ്ടി രാത്രിയെ നിങ്ങള്‍ക്കു ശാന്തമായി വസിക്കാന്‍ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതും ആക്കിയവന്. തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.
2 Mokhtasar Malayalam
അല്ലാഹു; അവനാകുന്നു നിങ്ങൾക്ക് താമസിക്കുവാനും വിശ്രമിക്കാനും തക്കവണ്ണം രാത്രിയെ ഇരുട്ടുള്ളതാക്കി തന്നതും, പകലിനെ നിങ്ങൾക്ക് ജോലിയെടുക്കാൻ തക്കവണ്ണം പ്രകാശവും വെളിച്ചവുമുള്ളതാക്കി തന്നതും. തീർച്ചയായും, അല്ലാഹു ജനങ്ങളോട് ധാരാളമായി ഔദാര്യം ചൊരിയുന്നവനാകുന്നു; പ്രത്യക്ഷവും പരോക്ഷവുമായ അവൻ്റെ അനുഗ്രഹങ്ങൾ ധാരാളമായി അവരുടെ മേൽ അവൻ കോരിച്ചൊരിഞ്ഞിരിക്കുന്നു. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവരല്ല.