We will show them Our signs in the horizons and within themselves until it becomes clear to them that it is the truth. But is it not sufficient concerning your Lord that He is, over all things, a Witness? (Fussilat [41] : 53)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അടുത്തുതന്നെ വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്കു കാണിച്ചുകൊടുക്കും. ഈ ഖുര്‍ആന്‍ സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകുംവിധമായിരിക്കുമത്. നിന്റെ നാഥന് സകല സംഗതികള്‍ക്കും സാക്ഷിയാണെന്ന കാര്യം തന്നെ പോരേ അവരതില്‍ വിശ്വാസമുള്ളവരാകാന്‍? (ഹാമീം അസ്സജദ [41] : 53)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇത് (ഖുര്‍ആന്‍) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്. നിന്റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ?
2 Mokhtasar Malayalam
ഖുറൈഷികളിലെ നിഷേധികൾക്ക് ഭൂമിയുടെ ചക്രവാളസീമകളിൽ മുസ്ലിംകൾക്ക് സംഭവിക്കുന്ന വിജയങ്ങളിലൂടെയും, മക്ക വിജയിച്ചടക്കുന്നതിലൂടെ അവരിൽ തന്നെയും നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ കാണിച്ചു കൊടുക്കുന്നതാണ്. ഈ ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതാണെന്ന് ഒരു സംശയവുമില്ലാതെ അവർക്ക് വ്യക്തമാകുന്ന നിലക്ക് (നാമത് കാണിച്ചു കൊടുക്കും). ഖുർആൻ ഞാൻ അവതരിപ്പിച്ചതാണെന്ന അല്ലാഹുവിൻറെ സാക്ഷ്യം ഈ ബഹുദൈവാരാധകർക്ക് മതിയായിട്ടില്ലേ?! അല്ലാഹുവിനെക്കാൾ മഹത്തരമായ സാക്ഷ്യമുള്ള മറ്റാരാണുള്ളത്?! സത്യമായിരുന്നു അവർ ഉദ്ദേശിക്കുന്നതെങ്കിൽ അല്ലാഹുവിൻറെ സാക്ഷ്യം തന്നെ അവർക്ക് മതിയാകുമായിരുന്നു.