Skip to main content

تَكَادُ السَّمٰوٰتُ يَتَفَطَّرْنَ مِنْ فَوْقِهِنَّ وَالْمَلٰۤىِٕكَةُ يُسَبِّحُوْنَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُوْنَ لِمَنْ فِى الْاَرْضِۗ اَلَآ اِنَّ اللّٰهَ هُوَ الْغَفُوْرُ الرَّحِيْمُ   ( الشورى: ٥ )

takādu l-samāwātu
تَكَادُ ٱلسَّمَٰوَٰتُ
Almost the heavens
ആകാശങ്ങൾ ആകാറാകുന്നു
yatafaṭṭarna
يَتَفَطَّرْنَ
break up
പൊട്ടിപ്പിളരുക
min fawqihinna
مِن فَوْقِهِنَّۚ
from above them
അവയുടെ മുകളിൽ (മീതെ) നിന്നു
wal-malāikatu
وَٱلْمَلَٰٓئِكَةُ
and the Angels
മലക്കുകൾ
yusabbiḥūna
يُسَبِّحُونَ
glorify
തസ്ബീഹ് നടത്തുന്നു
biḥamdi rabbihim
بِحَمْدِ رَبِّهِمْ
(the) praise (of) their Lord
തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ടു, സ്തുതിയോടെ
wayastaghfirūna
وَيَسْتَغْفِرُونَ
and ask for forgiveness
അവർ പാപമോചനം തേടുകയും ചെയ്യുന്നു
liman fī l-arḍi
لِمَن فِى ٱلْأَرْضِۗ
for those on the earth
ഭൂമിയിലുള്ളവർക്കു
alā
أَلَآ
Unquestionably
അല്ല, അറിഞ്ഞേക്കുക
inna l-laha
إِنَّ ٱللَّهَ
indeed Allah
നിശ്ചയമായും അല്ലാഹു
huwa l-ghafūru
هُوَ ٱلْغَفُورُ
He (is) the Oft-Forgiving
അവൻതന്നെ വളരെ പൊറുക്കുന്നവൻ
l-raḥīmu
ٱلرَّحِيمُ
the Most Merciful
കരുണാനിധി

Takaadus samaawaatu yatafattarna min fawqihinn; walmalaaa'ikatu yusabbihoona bihamdi Rabbihim wa yastaghfiroona liman fil ard; alaaa innal laaha huwal Ghafoorur Raheem (aš-Šūrā 42:5)

English Sahih:

The heavens almost break from above them, and the angels exalt [Allah] with praise of their Lord and ask forgiveness for those on earth. Unquestionably, it is Allah who is the Forgiving, the Merciful. (Ash-Shuraa [42] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശങ്ങള്‍ അവയുടെ മുകള്‍ഭാഗത്തുനിന്ന് പൊട്ടിച്ചിതറാനടുത്തിരിക്കുന്നു. മലക്കുകള്‍ തങ്ങളുടെ നാഥനെ കീര്‍ത്തിക്കുന്നു. വാഴ്ത്തുന്നു. ഭൂമിയിലുള്ളവര്‍ക്കായി അവര്‍ പാപമോചനം തേടുന്നു. അറിയുക; തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനാണ്; പരമദയാലുവും. (അശ്ശൂറാ [42] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശങ്ങള്‍ അവയുടെ ഉപരിഭാഗത്ത് നിന്ന് പൊട്ടിപ്പിളരുമാറാകുന്നു.[1] മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഭൂമിയിലുള്ളവര്‍ക്ക് വേണ്ടി അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു. അറിയുക! തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനും.

[1] അല്ലാഹുവിന്റെ ഉത്തരവുണ്ടായാല്‍ ഒട്ടും താമസിയാതെ പൊട്ടിത്തകരാന്‍ പോകുന്നവയത്രെ ആകാശഗോളങ്ങള്‍.