And [in] the alternation of night and day and [in] what Allah sends down from the sky of provision [i.e., rain] and gives life thereby to the earth after its lifelessness and [in His] directing of the winds are signs for a people who reason. (Al-Jathiyah [45] : 5)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; അല്ലാഹു മാനത്തുനിന്ന് ജീവിതവിഭവം ഇറക്കിത്തരുന്നതില്‍; അതു വഴി ചത്ത ഭൂമിയെ ചൈതന്യവത്താക്കുന്നതില്‍; കാറ്റുകളുടെ ഗതി നിയന്ത്രിക്കുന്നതില്‍; എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് ഒട്ടേറെ അടയാളങ്ങളുണ്ട്. (അല്‍ജാസിയ [45] : 5)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന് ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക് അതിന്റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന് നല്‍കിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
2 Mokhtasar Malayalam
രാപ്പകലുകൾ മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്ത് നിന്ന് ഇറക്കിയ മഴയിലും, അതു മൂലം -സസ്യങ്ങളില്ലാതെ, നിർജ്ജീവമായി കിടന്നിരുന്ന- ഭൂമിയിൽ ചെടികൾ മുളപ്പിച്ച് അതിന് ജീവൻ നൽകിയതിലും, നിങ്ങൾക്ക് ഉപകാരപ്പെടുന്നതിനായി വ്യത്യസ്ത ദിശകളിൽ നിന്ന് കാറ്റുകളെ നിയന്ത്രിച്ചു കൊണ്ടു വരുന്നതിലും ചിന്തിക്കുന്ന ജനങ്ങൾക്ക് തെളിവുകളുണ്ട്. അല്ലാഹു ഏകനാണെന്നതിനും, അവന് സൃഷ്ടികളെ മരണ ശേഷം പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നതിനും, എല്ലാം ചെയ്യാൻ അവന് സാധിക്കുമെന്നതിനും അതിലെല്ലാം അവർ തെളിവുകൾ കണ്ടെത്തും.