And know that among you is the Messenger of Allah. If he were to obey you in much of the matter, you would be in difficulty, but Allah has endeared to you the faith and has made it pleasing in your hearts and has made hateful to you disbelief, defiance and disobedience. Those are the [rightly] guided. (Al-Hujurat [49] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അറിയുക: നിങ്ങള്‍ക്കിടയില്‍ ദൈവദൂതനുണ്ട്. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങളതിന്റെ പേരില്‍ ക്ലേശിക്കേണ്ടിവരും. എന്നാല്‍ അല്ലാഹു സത്യവിശ്വാസത്തെ നിങ്ങള്‍ക്ക് ഏറെ പ്രിയങ്കരമാക്കിയിരിക്കുന്നു. അതിനെ നിങ്ങളുടെ മനസ്സുകള്‍ക്ക് അലംകൃതവുമാക്കിയിരിക്കുന്നു. സത്യനിഷേധവും തെമ്മാടിത്തവും ധിക്കാരവും നിങ്ങള്‍ക്കവന്‍ ഏറെ വെറുപ്പുള്ളതാക്കുകയും ചെയ്തിരിക്കുന്നു. അത്തരക്കാരാകുന്നു നേര്‍വഴി പ്രാപിച്ചവര്‍. (അല്‍ഹുജുറാത്ത് [49] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ചു പോകുമായിരുന്നു.[1] എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മ്മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍.
[1] നിങ്ങളുടെ അഭീഷ്ടമനുസരിച്ച് തീരുമാനമെടുക്കാനല്ല, അല്ലാഹുവിന്റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാനാണ് പ്രവാചകന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ക്ക് തന്നെ ആത്യന്തികമായി ഗുണകരമായത് ഏതെന്ന് നിങ്ങളേക്കാള്‍ അറിവുള്ളത് അല്ലാഹുവിന്റെ റസൂലിനാണ് എന്നര്‍ത്ഥം.
2 Mokhtasar Malayalam
(ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങൾക്കിടയിൽ വഹ്യ് ഇറക്കപ്പെടുന്ന അല്ലാഹുവിൻ്റെ ദൂതരാണ് ഉള്ളതെന്ന് നിങ്ങൾ മനസ്സിലാക്കണം. അവിടുത്തോട് നിങ്ങൾ കളവ് പറയുകയും, പിന്നീട് അല്ലാഹു നിങ്ങൾ കളവു പറഞ്ഞു എന്നത് അവിടുത്തെ അറിയിക്കുകയും ചെയ്യുന്നത് നിങ്ങൾ ഭയക്കുക. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് ഏതാണെന്ന് അല്ലാഹുവിന് നന്നായി അറിയാം. നിങ്ങൾ മുന്നോട്ടു വെക്കുന്ന അനേകം അഭിപ്രായങ്ങളിൽ അവിടുന്ന് നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് തന്നെ തൃപ്തികരമല്ലാത്ത പ്രയാസങ്ങളിൽ നിങ്ങൾ പെട്ടു പോകുമായിരുന്നു. എന്നാൽ അല്ലാഹു അവൻ്റെ ഔദാര്യത്താൽ (ഇസ്ലാമിൽ) വിശ്വസിക്കുന്നത് നിങ്ങൾക്ക് പ്രിയങ്കരമാക്കിയിരിക്കുന്നു. അതവൻ നിങ്ങളുടെ മനസ്സിൽ മനോഹരമാക്കുകയും, അങ്ങനെ നിങ്ങൾ വിശ്വസിക്കുകയും ചെയ്തു. (ഇസ്ലാമിനെ) നിഷേധിക്കുന്നതും, അല്ലാഹുവിനെ അനുസരിക്കാതിരിക്കുന്നതും, അവനെ ധിക്കരിക്കുന്നതും അവൻ നിങ്ങൾക്ക് വെറുപ്പുള്ളതാക്കി. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവരാണ് ശരിയുടെയും സന്മാർഗത്തിൻ്റെയും വഴിയിൽ പ്രവേശിച്ചിട്ടുള്ളത്.