This day [all] good foods have been made lawful, and the food of those who were given the Scripture is lawful for you and your food is lawful for them. And [lawful in marriage are] chaste women from among the believers and chaste women from among those who were given the Scripture before you, when you have given them their due compensation, desiring chastity, not unlawful sexual intercourse or taking [secret] lovers. And whoever denies the faith – his work has become worthless, and he, in the Hereafter, will be among the losers. (Al-Ma'idah [5] : 5)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇന്ന് എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടെ ആഹാരം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്കുമുമ്പേ വേദം നല്കപ്പെട്ടവരില് നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്ക് അനുവദനീയരാണ്. നിങ്ങള്‍ അവര്‍ക്ക് വിവാഹമൂല്യം നല്കി കല്യാണം കഴിക്കണമെന്നുമാത്രം. അതോടൊപ്പം അവര്‍ പരസ്യമായി വ്യഭിചാരത്തിലേര്‍പ്പെടുന്നവരോ രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരോ ആവരുത്. സത്യവിശ്വാസത്തെ നിഷേധിക്കുന്നവന്റെ പ്രവര്‍ത്തനങ്ങളൊക്കെയും പാഴായിരിക്കുന്നു. പരലോകത്ത് അവന് പാപ്പരായിരിക്കും. (അല്‍മാഇദ [5] : 5)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക് മുമ്പ് വേദം നല്കപ്പെട്ടവരില് നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ - (നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന് നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
2 Mokhtasar Malayalam
ഇന്നേ ദിവസം അല്ലാഹു നല്ലതെല്ലാം ഭക്ഷിക്കാൻ നിങ്ങൾക്ക് അനുവാദം നൽകിയിരിക്കുന്നു. വേദക്കാരിൽ പെട്ട യഹൂദ-നസ്വാറാക്കൾ അറുത്തത് ഭക്ഷിക്കുന്നതും അവൻ അനുവദിച്ചിരിക്കുന്നു. നിങ്ങൾ അറുത്തത് അവർക്കും അനുവദിക്കപ്പെട്ടിരിക്കുന്നു. (അല്ലാഹുവിൽ) വിശ്വസിച്ചവരായ പതിവ്രതകളായ സ്ത്രീകളെയും, നിങ്ങൾക്ക് മുൻപ് വേദം നൽകപ്പെട്ട യഹൂദ-നസ്വാറാക്കളിൽ പെട്ട പതിവ്രതകളും സ്വതന്ത്രരുമായ സ്ത്രീകളെയും -അവരുടെ മഹർ നൽകിയാൽ- വിവാഹം കഴിക്കുന്നതും അവൻ നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു. നിങ്ങൾ വ്യഭിചാരത്തിൽ നിന്ന് വിട്ടുനിന്നു കൊണ്ട് ചാരിത്ര്യം സൂക്ഷിക്കുകയും, പ്രണയിനികളെ സ്വീകരിച്ച് അവരുമായി വ്യഭിചരിക്കുകയും ചെയ്യാത്തവരുമാണെങ്കിൽ. ആരെങ്കിലും അല്ലാഹു അവൻ്റെ അടിമകൾക്ക് നിയമമാക്കിയ വിധിവിലക്കുകളെ നിഷേധിക്കുകയാണെങ്കിൽ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു; കാരണം പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടാനുള്ള നിബന്ധന -അതായത് അല്ലാഹുവിലുള്ള വിശ്വാസം- അവന് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകത്തിൽ ശാശ്വതനായി പ്രവേശിക്കുന്ന നഷ്ടക്കാരിലായിരിക്കും അവൻ.