O Messenger, announce that which has been revealed to you from your Lord, and if you do not, then you have not conveyed His message. And Allah will protect you from the people. Indeed, Allah does not guide the disbelieving people. (Al-Ma'idah [5] : 67)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ദൈവദൂതരേ, നിന്റെ നാഥനില്‍നിന്ന് നിനക്ക് ഇറക്കിക്കിട്ടിയത് ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നീ അവന് ഏല്പിച്ച ദൗത്യം നിറവേറ്റാത്തവനായിത്തീരും. ജനങ്ങളില്‍നിന്ന് അല്ലാഹു നിന്നെ രക്ഷിക്കും. സത്യനിഷേധികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (അല്‍മാഇദ [5] : 67)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഹേ; റസൂലേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവിൽ നിന്ന് താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ടത് മുഴുവനും താങ്കൾ (അവർക്ക്) അറിയിച്ചു നൽകുക. അതിൽ ഒരു കാര്യവും താങ്കൾ മറച്ചു വെക്കരുത്. അങ്ങനെ അതിൽ നിന്ന് എന്തെങ്കിലും ഒരു കാര്യം മറച്ചു വെച്ചാൽ താങ്കളുടെ രക്ഷിതാവിൻ്റെ സന്ദേശം എത്തിച്ചു നൽകിയവനല്ല പിന്നീട് നിങ്ങൾ. (അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ജനങ്ങൾക്ക് എത്തിച്ചുനൽകാൻ അല്ലാഹു കൽപ്പിച്ചതെല്ലാം അവിടുന്ന് എത്തിച്ചു നൽകിയിട്ടുണ്ട്. ആരെങ്കിലും അതിന് വിരുദ്ധമായി എന്തെങ്കിലും വാദിച്ചാൽ അല്ലാഹുവിൻ്റെ മേൽ ഗുരുതരമായ കള്ളം അവൻ കെട്ടിച്ചമച്ചിരിക്കുന്നു.) ഇന്നേ ദിവസത്തിന് ശേഷം അല്ലാഹു താങ്കളെ ജനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതാണ്. അതിനാൽ അവർക്കിനി താങ്കളെ ഉപദ്രവമേൽപ്പിക്കാൻ കഴിയില്ല. ജനങ്ങൾക്ക് (അല്ലാഹുവിൻ്റെ സന്ദേശം) എത്തിച്ചു നൽകുക എന്നതല്ലാതെ താങ്കൾക്ക് ബാധ്യതയില്ല. സന്മാർഗം ഉദ്ദേശിക്കാത്ത, കാഫിറുകളെ അവൻ സന്മാർഗത്തിലേക്ക് എത്തിക്കുന്നതല്ല.