Race [i.e., compete] toward forgiveness from your Lord and a Garden whose width is like the width of the heavens and earth, prepared for those who believed in Allah and His messengers. That is the bounty of Allah which He gives to whom He wills, and Allah is the possessor of great bounty. (Al-Hadid [57] : 21)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ. (അല്‍ഹദീദ് [57] : 21)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുൻ കടന്നു വരുവിന്‍. അതിന്റെ വിസ്താരം ആകാശത്തിന്റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അതവന് നല്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.
2 Mokhtasar Malayalam
അല്ലയോ ജനങ്ങളേ! നിങ്ങളുടെ പാപങ്ങൾ അല്ലാഹു പൊറുത്തു നൽകുന്നതിനായി, പശ്ചാത്താപം പോലുള്ള നന്മകൾ ചെയ്തു കൊണ്ട് സൽകർമ്മങ്ങളിലേക്ക് നിങ്ങൾ മുന്നേറുക. ആകാശഭൂമികളുടെ വിശാലതയുള്ള സ്വർഗം നേടുന്നതിനു വേണ്ടിയും. ഈ (പറയപ്പെട്ട) സ്വർഗം അല്ലാഹു അവനിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചവർക്ക് ഒരുക്കി വെച്ചതാകുന്നു. ഈ പ്രതിഫലം അല്ലാഹു അവനുദ്ദേശിക്കുന്ന അവൻ്റെ അടിമകൾക്ക് മേൽ അവൻ ചൊരിയുന്ന അവൻ്റെ അനുഗ്രഹമത്രെ. അല്ലാഹു തൻ്റെ വിശ്വാസികളായ അടിമകൾക്ക് മേൽ അങ്ങേയറ്റം വിശാലമായി അനുഗ്രഹം ചൊരിയുന്നവനത്രെ.